Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി

സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി


 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.  ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ഭക്തരെ അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യയുടെ പൗരാണിക പ്രൗഢിയുടെ പുനരുജ്ജീവനത്തിന് കരുത്തുറ്റ ഇച്ഛാശക്തി കാട്ടിയ സര്‍ദാര്‍ പട്ടേലിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സോമനാഥ ക്ഷേത്രത്തെ സര്‍ദാര്‍ പട്ടേല്‍ സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര മനോഭാവവുമായി ബന്ധപ്പെടുത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ സര്‍ദാര്‍ സാഹിബിന്റെ പരിശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സോമനാഥ ക്ഷേത്രത്തിന് പുതിയ പ്രതാപം നല്‍കാനും കഴിയുന്നത് നമ്മുടെ സൗഭാഗ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. വിശ്വനാഥ് മുതല്‍ സോമനാഥ് വരെയുള്ള നിരവധി ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിത ലോകമാതാ അഹല്യബായി ഹോള്‍ക്കറെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ആധുനികതയും പാരമ്പര്യവും ഇടകലര്‍ന്ന അവരുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

ഏകതാപ്രതിമ, കച്ചിന്റെ രൂപാന്തരണം തുടങ്ങിയ സംരംഭങ്ങളിലൂടെ, ആധുനികതയെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്നതിന്റെ ഫലങ്ങള്‍ അടുത്ത കാലത്തു ഗുജറാത്ത് കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ആത്മീയ വിനോദസഞ്ചാരത്തില്‍ പുതിയ സാധ്യതകള്‍ തേടുകയും തീര്‍ത്ഥാടനവും പ്രാദേശിക സമ്പദ്വ്യവസ്ഥയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ കാലഘട്ടത്തിന്റെയും ആവശ്യമാണ്”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉന്മൂലനത്തിനും സംഹാരത്തിനുമിടയിലും ശിവഭഗവാന്‍ വികസനത്തിനും സര്‍ഗ്ഗാത്മകതയ്ക്കും കാരണമാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവന്‍ അവസാനമല്ലാത്തതും പ്രകടിപ്പിക്കാനാകാത്തതും ശാശ്വതവുമാണ്. ”ശിവനിലുള്ള നമ്മുടെ വിശ്വാസം സമയപരിധിക്കപ്പുറം നമ്മുടെ നിലനില്‍പ്പിനെക്കുറിച്ച് ബോധവാന്മാരാക്കുന്നു, സമയത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി നല്‍കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

ക്ഷേത്രം തുടര്‍ച്ചയായി നശിപ്പിക്കപ്പെടുന്നതും ഓരോ ആക്രമണത്തിനുശേഷവും ക്ഷേത്രം ഉയര്‍ന്നുവന്നതും, ആദരണീയമായ ക്ഷേത്രത്തിന്റെ ചരിത്രം പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി അനുസ്മരിച്ചു. ‘സത്യത്തെ അസത്യത്തിലൂടെ തോല്‍പ്പിക്കാനാകില്ല, വിശ്വാസത്തെ ഭീകരതയാല്‍ തകര്‍ക്കാനാകില്ല എന്ന വിശ്വാസത്തിന്റെ പ്രതീകമാണിത്’. ‘ഭയം വിതച്ച് ഒരു സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കാമെന്ന വിനാശകാരികളായ ശക്തികളുടെ ചിന്ത, താല്‍ക്കാലിക ആധിപത്യത്തിലെത്തിയേക്കാം; പക്ഷേ, അതിനു ശാശ്വത നിലനില്‍പ്പില്ല; മനുഷ്യരാശിയെ ദീര്‍ഘനാളത്തേയ്ക്ക് അടിച്ചമര്‍ത്താനാകില്ല. അക്രമികള്‍ സോമനാഥ്  പൊളിച്ച കാര്യത്തില്‍ ഇത് സത്യമായിരുന്നു, ലോകം അത്തരം ആശയങ്ങളെ ഭയപ്പെടുന്ന ഇന്നത്തെ കാലത്തും അത് സത്യമാണ്’ – പ്രധാനമന്ത്രി പറഞ്ഞു.

നൂറ്റാണ്ടുകളുടെ ശക്തമായ ഇച്ഛാശക്തിയും പ്രത്യയശാസ്ത്രപരമായ തുടര്‍ച്ചയുമാണ് സോമനാഥ ക്ഷേത്രത്തിന്റെ മഹത്തായ പുനരുദ്ധാരണത്തിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജേന്ദ്ര പ്രസാദ് ജി, സര്‍ദാര്‍ പട്ടേല്‍, കെ എം മുന്‍ഷി തുടങ്ങിയ മഹാന്മാര്‍ സ്വാതന്ത്ര്യാനന്തരവും ഈ ക്യാമ്പയിന് ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നിട്ടും, ഒടുവില്‍ സോമനാഥ് ക്ഷേത്രം 1950ല്‍ ആധുനിക ഇന്ത്യയുടെ ദിവ്യസ്തംഭമായി അംഗീകരിക്കപ്പെട്ടു. ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളില്‍ സൗഹാര്‍ദ്ദപരമായ പരിഹാരങ്ങളിലേക്ക് രാജ്യം നീങ്ങുകയാണ്. ആധുനിക ഇന്ത്യയുടെ മഹത്വത്തിന്റെ ശോഭയുള്ള സ്തംഭം രാമക്ഷേത്രത്തിന്റെ രൂപത്തില്‍ ഉയര്‍ന്നുവരുന്നു- അദ്ദേഹം പറഞ്ഞു

നമ്മുടെ വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്തുന്നതിനും ഒരു പുതിയ ഭാവി സൃഷ്ടിക്കുന്നതിനും നമ്മുടെ ചിന്തകള്‍ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭൂമിശാസ്ത്രപരമായ ബന്ധം സ്ഥാപിക്കല്‍ മാത്രമല്ല, ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ‘ഭാരത് ജോഡോ ആന്ദോളന്‍’ എന്ന തന്റെ സന്ദേശം പരാമര്‍ശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ‘ഇതും ഭാവി ഇന്ത്യ കെട്ടിപ്പടുക്കലിനെ നമ്മുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞയാണ്’- പ്രധാനമന്ത്രി പറഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും സാരാംശം ഏവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്നിവയാണ്, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിന് അടിവരയിടുന്നതില്‍ വിശ്വാസത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു. ‘പടിഞ്ഞാറ് സോമനാഥും നാഗേശ്വറും മുതല്‍ കിഴക്ക് വൈദ്യനാഥന്‍ വരെ, വടക്ക് ബാബ കേദാര്‍നാഥ് മുതല്‍ ഇന്ത്യയുടെ തെക്കേയറ്റത്ത് ശ്രീ രാമേശ്വര്‍ വരെ, ഈ 12 ജ്യോതിര്‍ലിംഗങ്ങള്‍ ഇന്ത്യ മുഴുവന്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ, നമ്മുടെ നാലുപുണ്യ സ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്, നമ്മുടെ ശക്തിപീഠങ്ങളുടെ ആശയം, നമ്മുടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ വ്യത്യസ്ത തീര്‍ത്ഥാടനങ്ങള്‍ നടത്തല്‍, നമ്മുടെ വിശ്വാസത്തിന്റെ ഈ രൂപരേഖ യഥാര്‍ത്ഥത്തില്‍ ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സത്തയുടെ ആവിഷ്‌കരണമാണ്. 

രാഷ്ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതില്‍ ആത്മീയതയുടെ പങ്ക് തുടര്‍ന്നു വിവരിച്ച പ്രധാനമന്ത്രി, ടൂറിസത്തിന്റെയും ആത്മീയ ടൂറിസത്തിന്റെയും ദേശീയ- അന്തര്‍ദേശീയ സാധ്യതകള്‍ ചൂണ്ടിക്കാട്ടി. ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് രാജ്യം പൗരാണിക പ്രൗഢി പുനഃസ്ഥാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാമനുമായി ബന്ധപ്പെട്ട പുതിയ സ്ഥലങ്ങളെക്കുറിച്ച് രാമഭക്തരെ അറിയിക്കുകയും, രാമന്‍ ഇന്ത്യയുടെ മുഴുവന്‍ രാമനാണെന്ന് അവര്‍ക്ക് തോന്നിപ്പിക്കുകയും ചെയ്യുന്ന രാമായണ സര്‍ക്യൂട്ട് അദ്ദേഹം ഉദാഹരണമായി വിവരിച്ചു. അതുപോലെ ബുദ്ധ സര്‍ക്യൂട്ട് ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നു. അവഗണിക്കപ്പെട്ട പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴില്‍ 15 പ്രമേയങ്ങളില്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേദാര്‍നാഥിലെ മലനിരകള്‍, നാലുപുണ്യസ്ഥലങ്ങളിലെ തുരങ്കവും ദേശീയപാതകളും, വൈഷ്‌ണോ ദേവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വടക്കുകിഴക്കന്‍ മേഖലയിലെ ഹൈടെക് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ അകലങ്ങളെ ബന്ധിപ്പിക്കുന്നു. അതുപോലെ, 2014ല്‍ പ്രഖ്യാപിച്ച പ്രഷാദ് പദ്ധതി പ്രകാരം 40 പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ്. അതില്‍ 15 എണ്ണം ഇതിനകം പൂര്‍ത്തിയായി. ഗുജറാത്തില്‍ 100 കോടിയിലധികം മൂല്യമുള്ള മൂന്ന് പദ്ധതികള്‍ പുരോഗമിക്കുന്നു. തീര്‍ഥാടനമേഖലകള്‍ ബന്ധിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നു. രാജ്യം ടൂറിസത്തിലൂടെ സാധാരണ പൗരന്മാരെ ബന്ധിപ്പിക്കുക മാത്രമല്ല മുന്നോട്ടുപോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രാവല്‍ & ടൂറിസം മത്സര സൂചികയില്‍ രാജ്യം 2013ലെ 65-ാം സ്ഥാനത്ത് നിന്ന് 2019ല്‍ 34-ാം സ്ഥാനത്തേക്ക് മുന്നേറി.

പ്രഷാദ് (തീര്‍ത്ഥാടന പുനരുജ്ജീവന, ആത്മീയ, പൈതൃക അനുബന്ധ പരിപാടി) പദ്ധതിയുടെ കീഴില്‍ സോമനാഥ് ഉല്ലാസനടപ്പാത മൊത്തം 47 കോടി രൂപ ചെലവില്‍ വികസിപ്പിച്ചു. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പരിസരത്ത് വികസിപ്പിച്ച സോമനാഥ് പ്രദര്‍ശനനഗരി, പഴയ സോമനാഥ ക്ഷേത്രത്തിന്റെ പൊളിച്ചുമാറ്റിയ ഭാഗങ്ങളും പഴയ സോമനാഥിന്റെ നാഗര്‍ ശൈലിയിലുള്ള ക്ഷേത്ര ശില്‍പങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 

ശ്രീ സോമനാഥ് ട്രസ്റ്റ് മൊത്തം 3.5 കോടി രൂപ ചെലവഴിച്ചാണ് സോമനാഥിലെ പഴയ (ജുന) ക്ഷേത്രം പുതുക്കിപ്പണിതത്. ഈ ക്ഷേത്രം അഹല്യാഭായ് ക്ഷേത്രം എന്നും അറിയപ്പെടുന്നു. കാരണം പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഇന്‍ഡോറിലെ റാണി അഹല്യാഭായ് നിര്‍മ്മിച്ചതാണിത്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പഴയ ക്ഷേത്ര സമുച്ചയം മുഴുവന്‍ പുനര്‍നിര്‍മ്മിച്ചു.

മൊത്തം 30 കോടി രൂപ ചെലവഴിച്ചാണ് ശ്രീ പാര്‍വതി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സോംപുര സലാത്ത്‌സ് ശൈലിയിലുള്ള ക്ഷേത്രനിര്‍മ്മാണം, ഗര്‍ഭഗൃഹ വികസനം, നൃത്തമണ്ഡപം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

****