സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനും സൈബര്‍ ലോകത്തെ സാങ്കേതിക സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഇന്ത്യയും യു.എ.ഇ.യും കഴിഞ്ഞ മാസം ഒപ്പ് വച്ച ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നു കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്കിര.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇരു രാജ്യങ്ങളെയും സഹായിക്കുന്നതാണ് ഈ ഉടമ്പടി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ലഭ്യമായ അറിവുകള്‍ പരസ്പരം കൈമാറുക, സൈബര്‍ കുറ്റാന്വേഷണത്തില്‍ സഹകരണം ഉറപ്പാക്കുക തുടങ്ങിയവയാണ് ഉടമ്പടിയുടെ ലക്ഷ്യം. ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യു.എ.ഇ യില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ സെക്യൂരിറ്റിയുമായിരിക്കും ഇതിന്റെ കേന്ദ്രീകൃത ഏജന്സിഎകള്‍.