സൈനിക വിദ്യാഭ്യാസത്തില്‍ സ്ട്രാറ്റജിക്കല്‍ ആന്‍ഡ് ഓപ്പറേഷണല്‍ സ്റ്റഡീസില്‍ സഹകരിക്കാനായി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജും ധാക്ക മീര്‍പുര്‍ ഡിഫന്‍സ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജും ഒപ്പുവെച്ച ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
സൈനിക വിദ്യാഭ്യാസത്തിലെ സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പമേറിയതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ സഹകരണം വര്‍ധിപ്പിക്കാനം ധാരണാപത്രം സഹായകമാകും.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഭൂമാശാസ്ത്രപരവും സാംസ്‌കാരികവുമായ അടുപ്പം പരിഗണിക്കുമ്പോള്‍ ഭീകരവാദത്തെ നേരിടുന്നതുപോലെ സംയുക്ത നടപടി ആവശ്യമായി പൊതു വെല്ലുവിളികള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ സേനകള്‍ തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനവും സഹകരണവും ആവശ്യമാണ്. സംയുക്ത പരിശീലനങ്ങളും അഭ്യാസങ്ങളും സൈന്യത്തിന്റെ ശേഷി സമാനമാക്കിത്തീര്‍ക്കുകയും പൊതു ഭീഷണികളും വെല്ലുവിളികളും കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ പ്രാപ്തമാക്കുകയും ചെയ്യും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വിവരസാങ്കേതികവിദ്യാ കൈമാറ്റം വഴി പൊതുജന ഉത്തരവാദിത്തം വര്‍ധിപ്പിക്കാനും ധാരണാപത്രം സഹായിക്കും.