പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു.
സുസജ്ജം , ഉജ്ജീവനം, സന്ദർഭോചിതം ’ എന്ന വിഷയത്തിലായിരുന്നു സൈനിക മേധാവികളുടെ ത്രിദിന സമ്മേളനം . സായുധ സേനയിലെ കൂട്ടായ്മയും , തീയേറ്ററൈസേഷനും ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു .സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും അവലോകനം ചെയ്തു.
മൂന്ന് സായുധ സേനകളിലെ കമാന്‍ഡര്‍മാരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു . കര, നാവിക, വ്യോമസേനകളിലെ സൈനികര്‍, നാവികര്‍, വൈമാനികര്‍ എന്നിവരുമായി സമഗ്രവും അനൗപചാരികവുമായ ആശയവിനിമയവും നടന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇന്ന് ഭോപ്പാലിൽ, സൈനിക മേധാവികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി.
ND
Earlier today in Bhopal, took part in the Combined Commanders’ Conference. We had extensive discussions on ways to augment India’s security apparatus. pic.twitter.com/2l25thVMfG
— Narendra Modi (@narendramodi) April 1, 2023