Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെപ്റ്റംബര്‍ 11നു പ്രധാനമന്ത്രി ലക്ഷക്കണക്കിന് ആശമാരോടും എ.എന്‍.എമ്മുമാരോടും അംഗന്‍വാടി വര്‍ക്കര്‍മാരോടും സംവദിക്കും


 

‘പോഷണ്‍-മാഹി’ന്റെ ഭാഗമായി സെപ്റ്റംബര്‍ 11നു 10.30ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലക്ഷക്കണക്കിന് ആശമാരോടും എ.എന്‍.എമ്മുമാരോടും അംഗന്‍വാടി വര്‍ക്കര്‍മാരോടും വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തും.
പോഷകാഹാരത്തിനായി മാറ്റിവെച്ച മാസമായ ‘പോഷണ്‍ മാഹ്’ 2018 സെപ്റ്റംബറിലാണ് രാജ്യത്ത് ആചരിച്ചുവരുന്നത്. പോഷണമൂല്യത്തിന്റെ സന്ദേശം രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് ഈ ആചരണത്താല്‍ ലക്ഷ്യംവെക്കുന്നത്.
2017 നവംബറില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ ദേശീയ പോഷണ ദൗത്യമായ പോഷണ്‍ അഭിയാന്റെ ലക്ഷ്യങ്ങളെ പ്രചരിപ്പിക്കാന്‍ ‘പോഷണ്‍ മാഹ്’ പദ്ധതികള്‍ സഹായകമാകും. വളര്‍ച്ചാമുരടിപ്പും പോഷണക്കുറവും വിളര്‍ച്ചയും ഒപ്പം ഭാരംകുറഞ്ഞ നവജാത ശിശുക്കളുടെ ജനനവും കുറച്ചുകൊണ്ടുവരാനാണ് പോഷണ്‍ അഭിയാനിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതു പ്രകാരം പിഞ്ചുകുട്ടികളിലും കുട്ടികളിലും സ്ത്രീകളിലും താരുണ്യവതികളായ പെണ്‍കുട്ടികളിലുമുള്ള വളര്‍ച്ചാമുരടിപ്പും പോഷണക്കുറവും കുറച്ചുകൊണ്ടുവരാനും നവജാത ശിശുക്കളുടെ ഭാരം കുറഞ്ഞുപോകുന്ന സ്ഥിതി ഇല്ലാതാക്കാനും പ്രതിവര്‍ഷം യഥാക്രമം 2%, 2%, 3%, 2% എന്ന ക്രമത്തില്‍ നേട്ടമുണ്ടാക്കാന്‍ ഗവണ്‍മെന്റ് ലക്ഷ്യംവെക്കുന്നു.
പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയം ഈ ദൗത്യത്തില്‍ പങ്കാളികളാകേണ്ടവരെ ഒരുമിപ്പിക്കാന്‍ സഹായകമാകും. പോഷണരംഗവുമായി ബന്ധപ്പെട്ട വിജയഗാഥകള്‍ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള വേദി കൂടിയായിരിക്കും ഇത്.