Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ സൂപ്പര്‍ആന്വേഷന്‍ പ്രായം 65 ആയി ഉയര്‍ത്തുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ സൂപ്പര്‍ആന്വേഷന്‍ പ്രായം 65 ആയി ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
വ്യവസ്ഥകള്‍ക്കു വിധേയമായാണ് അംഗീകാരം.
1. ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ സര്‍വീസ് ഡോക്ടര്‍മാരുടെ സൂപ്പര്‍ആന്വേഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തുന്നതിനു മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം.
2. കേന്ദ്ര സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഐ.ഐ.ടികളിലും ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണാവകാശമുള്ള പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സൂപ്പര്‍ആന്വേഷന്‍ പ്രായം 65 ആക്കുന്നതിനു മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം.
3. ആയുഷ് ഡോക്ടര്‍മാരുടെുയം പ്രതിരോധ വകുപ്പില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസിലെയും ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പിലെ ഇന്ത്യന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വീസിലെയും ഡോക്ടര്‍മാരുടെയും ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലെയും റെയില്‍വേ മന്ത്രാലയത്തിലെയും ദന്ത ഡോക്ടര്‍മാരുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും സൂപ്പര്‍ആന്വേഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തി.
4. 62 വയസ്സുവരെ ഡോക്ടര്‍മാര്‍ക്കു ഭരണപരമായ പദവികള്‍ വഹിക്കാമെന്നും പിന്നീട് ഭരണച്ചുമതലയില്ലാത്ത തസ്തികകളിലായിരിക്കും അവര്‍ക്കു നിയമനമെന്നുമുള്ള വ്യവസ്ഥയും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
തീരുമാനം മെച്ചപ്പെട്ട രോഗീപരിചരണത്തിനും മെഡിക്കല്‍ കോളജുകളിലെ ഭരണനടപടികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ആരോഗ്യസംരക്ഷണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകമാകും.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 1445 ഡോക്ടര്‍മാര്‍ക്കു ഗുണകരമാകും.
പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നതിനാല്‍ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ല.