ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കാന്‍ ഉതകുന്ന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ‘സ്വസ്ഥ് ഭാരത്, ശിക്ഷിത് ഭാരതി’നെക്കുറിച്ച് ഒരു സംഘം സെക്രട്ടറിമാര്‍ ആശയങ്ങളും അഭിപ്രായങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ ശ്രീ. രാജ്‌നാഥ് സിംങ്, ശ്രീ. മനോഹര്‍ പരീക്കര്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ. അരവിന്ദ പനഗാരിയ എന്നിവരും സന്നിഹതരായിരുന്നു.
അവതരണത്തിനുശേഷം സദസ്സിലെ പല അംഗങ്ങളും അവരുടെ അഭിപ്രായങ്ങളും വിശദീകരണങ്ങളും അവതരിപ്പിച്ചു.
ഇതുവരെ, നാലു സംഘം സെക്രട്ടറിമാര്‍ പ്രധാനമന്ത്രി മുമ്പാകെ മെച്ചപ്പെട്ട ഭരണത്തിനായുള്ള ആശയങ്ങളുടെ അവതരണം നടത്തിക്കഴിഞ്ഞു.
Interacted with Secretaries, who shared innovative ideas on 'Swasth Bharat, Shikshit Bharat .' https://t.co/qchvkwCL6r
— Narendra Modi (@narendramodi) January 17, 2016