Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെക്കന്തരാബാദിനും തിരുപ്പതിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ആത്മീയ വിനോദസഞ്ചാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഗുണം ചെയ്യും: പ്രധാനമന്ത്രി


വന്ദേ ഭാരത് എക്‌സ്പ്രസ് അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും കണക്റ്റിവിറ്റിയുടെയും പര്യായമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

സെക്കന്തരാബാദിനും തിരുപ്പതിക്കുമിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ കുറിച്ച് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 

“വന്ദേ ഭാരത് എക്‌സ്പ്രസ് അഭിമാനത്തിന്റെയും സൗകര്യത്തിന്റെയും കണക്റ്റിവിറ്റിയുടെയും പര്യായമാണ്. സെക്കന്തരാബാദിനും തിരുപ്പതിക്കും ഇടയിലുള്ള ട്രെയിൻ വിനോദസഞ്ചാരത്തിന്, പ്രത്യേകിച്ച് ആത്മീയ വിനോദസഞ്ചാരത്തിന് ഗുണം ചെയ്യും. അത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.”

 

-ND-