സൂറത്ത് വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
സൂറത്ത് വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഒരു കവാടമായി മാറുക മാത്രമല്ല, തഴച്ചുവളരുന്ന വജ്ര-വസ്ത്ര വ്യവസായങ്ങള്‍ക്ക് തടസ്സമില്ലാത്ത കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. പുതിയ സാമ്പത്തിക സാധ്യതകള്‍ തുറക്കുമെന്ന് ഉറപ്പു നല്‍കുന്നതാണ് ഈ തന്ത്രപരമായ നീക്കം. അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ സൂറത്തിനെ ഒരു പ്രധാന ഭാഗമാക്കുകയും മേഖലയുടെ സമൃദ്ധിയില്‍ ഒരു പുതിയ യുഗം വളര്‍ത്തുകയും ചെയ്യും.
ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരമായ സൂറത്ത് ശ്രദ്ധേയമായ സാമ്പത്തിക വൈദഗ്ധ്യവും വ്യാവസായിക വികസനവും പ്രകടമാക്കിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സൂറത്ത് വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്കുള്ള മാറ്റം പരമപ്രധാനമാണ്. യാത്രക്കാരുടെ തിരക്കും ചരക്ക് നീക്കങ്ങളും വര്‍ധിച്ചതോടെ, വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവി മേഖലയുടെ വികസനത്തിന് നിർണായകമായ ഉത്തേജനം നല്‍കും.
NK
Surat is synonymous with dynamism, innovation and vibrancy. Today’s Cabinet decision on declaring Surat Airport as an international one will boost connectivity and commerce. And, it will give the world an opportunity to discover Surat’s amazing hospitality, especially the… https://t.co/bAhnv8bM0O
— Narendra Modi (@narendramodi) December 15, 2023