Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്ത് തിരംഗ യാത്രയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സൂറത്ത് തിരംഗ യാത്രയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


സൂറത്തില്‍ തിരംഗ റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. എല്ലാവര്‍ക്കും അമൃത് മഹോത്സവം ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ച അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും അനുസ്മരിച്ചു. ഇന്ത്യയുടെ എല്ലാ കോണുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തികൊണ്ട് ഈ ചരിത്രപരമായ സ്വാതന്ത്ര്യദിനത്തിനായി നാമെല്ലാവരും തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിന്റെ എല്ലാ കോണുകളും ആവേശം നിറഞ്ഞിരിക്കുകയാണെന്നും സൂറത്ത് അതിന്റെ മഹത്വം വര്‍ധിപ്പിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ”രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ന് സൂറത്തിലാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, സൂറത്തിലെ തിരംഗ യാത്രയില്‍ ഒരു ചെറു ഇന്ത്യയാണ് കാണുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒന്നിച്ച് ഇതില്‍ പങ്കാളികളായിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. ത്രിവര്‍ണ പതാകയുടെ യഥാര്‍ത്ഥ ഏകീകരണ ശക്തിയാണ് സൂറത്ത് കാണിച്ചുതരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വ്യാപാരങ്ങളും വ്യവസായങ്ങളും കൊണ്ട് ലോകത്തില്‍ അടയപ്പെടുത്തിയിട്ടുള്ള സൂറത്ത് ഇന്ന് തിരംഗ യാത്രയിലൂടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരംഗ യാത്രയില്‍ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവിനെ സൂറത്തിലെ ജനങ്ങള്‍ ജീവസുറ്റതാക്കിയതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അംഗീകരിച്ചു. ”ഒരു വസ്ത്ര വില്‍പനക്കാരനുണ്ട്, കടയുടമയുണ്ട്, തറികളുടെ ശില്‍പ്പിയായി ആരോ ഉണ്ട്, ഒരാള്‍ തയ്യല്‍, എംബ്രോയ്ഡറി കരകൗശലക്കാരനായുണ്ട്, ഗതാഗതമേഖലയില്‍ മറ്റൊരാള്‍ ഉണ്ട്, അവരെല്ലാം ബന്ധപ്പെട്ടിരിക്കുകയുമാണ്” അദ്ദേഹം പറഞ്ഞു. ഇതൊരു മഹത്തായ സംഭവമാക്കി മാറ്റിയ സൂറത്തിലെ തുണി വ്യവസായ മേഖലയുടെ ആകെ പരിശ്രമത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഈ ത്രിവര്‍ണ പതാക പ്രചാരണത്തിലെ ഈ പൊതു പങ്കാളിത്തത്തിന്  പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിച്ചു, പ്രത്യേകിച്ച് ശ്രീ. സന്‍വര്‍ പ്രസാദ് ബുദ്ധിയേയും, ഈ സംരംഭത്തിന് തുടക്കമിട്ട സാകേത് – സേവനമാണ് ലക്ഷ്യം ഗ്രൂപ്പുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തകരേയും. ഈ സംരംഭത്തിനെ ശാക്തീകരിച്ച പാര്‍ലമെന്റ് അംഗം ശ്രീ സി.ആര്‍ പാട്ടീല്‍ ജിക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

”നമ്മുടെ ദേശീയ പതാക തന്നെ രാജ്യത്തിന്റെ തുണി വ്യവസായത്തിന്റെയും രാജ്യത്തിന്റെ ഖാദിയുടെയും നമ്മുടെ സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ”്, പ്രധാനമന്ത്രി പറഞ്ഞു. ഈ രംഗത്ത് സ്വാശ്രയ ഇന്ത്യയ്ക്കായി സൂറത്ത് എപ്പോഴും അടിത്തറ പാകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാപ്പുവിന്റെ രൂപത്തില്‍ ഗുജറാത്ത് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയെന്നും സ്വാതന്ത്ര്യാനന്തരം ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന് (ഒരുഭാരതം ശ്രേഷ്ഠ ഭാരതം) അടിത്തറ പാകിയ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള വീരന്മാരെ സംഭാവനചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബര്‍ദോളി പ്രസ്ഥാനത്തില്‍ നിന്നും ദണ്ഡി യാത്രയില്‍ നിന്നും ഉയര്‍ന്നുവന്ന സന്ദേശം രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചു.

ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയില്‍ മൂന്ന് നിറങ്ങള്‍ മാത്രമല്ല ഉള്ളത്, അത് നമ്മുടെ ഭൂതകാലത്തിന്റെ അഭിമാനത്തിന്റെയും വര്‍ത്തമാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ ത്രിവര്‍ണ്ണ പതാക ഇന്ത്യയുടെ ഐക്യത്തിന്റെയും ഇന്ത്യയുടെ അഖണ്ഡതയുടെയും ഇന്ത്യയുടെ വൈവിദ്ധ്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. നമ്മുടെ പോരാളികള്‍ ത്രിവര്‍ണ്ണ പതാകയില്‍ രാജ്യത്തിന്റെ ഭാവി കണ്ടു, രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ടു, ഒരു തരത്തിലും അതിന്റെ തലകുനിക്കാന്‍ അനുവദിച്ചുമില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ ഒരു നവഇന്ത്യയുടെ യാത്ര ആരംഭിക്കുമ്പോള്‍, ത്രിവര്‍ണ്ണ പതാക വീണ്ടും ഇന്ത്യയുടെ ഐക്യത്തെയും ബോധത്തെയും പ്രതിനിധീകരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം നടക്കുന്ന തിരംഗ യാത്രകള്‍ ഹര്‍ഘര്‍ തിരംഗ അഭിയാന്റെ (എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക ദൗത്യം) ശക്തിയുടെയും സമര്‍പ്പണത്തിന്റെയും പ്രതിഫലനമാണെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ”ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഇന്ത്യയിലെ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും, എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ സ്വയമേവ ഒരു സ്വത്വമായി ചേരുകയാണ്. ഇതാണ് ഇന്ത്യയിലെ ന്യായാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന പൗരന്റെ സ്വത്വം”.

ഭാരതമാതാവിന്റെ കുഞ്ഞിന്റെ സ്വത്വമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തെ പിന്തുണയ്ക്കുന്നതില്‍ പുരുഷന്മാരും സ്ത്രീകളും, യുവാക്കളും, മുതിര്‍ന്നവരും, എല്ലാവരും അവരവരുടെ പങ്ക് വഹിക്കുന്നതില്‍ പ്രധാനമന്ത്രി അതിയായ സംതൃപ്തി രേഖപ്പെടുത്തി. ഹര്‍ ഘര്‍ തിരംഗ പ്രചാരണം മൂലം നിരവധി പാവപ്പെട്ടവര്‍ക്കും നെയ്ത്തുകാരും കൈത്തറി തൊഴിലാളികളും അധിക വരുമാനം നേടാനാകുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തില്‍ നമ്മുടെ പ്രതിജ്ഞകള്‍ക്ക് പുതിയ ഊര്‍ജം നല്‍കുന്ന ഇത്തരം പരിപാടികളുടെ പ്രാധാന്യം അടിവരയിട്ടു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ”പൊതുജനപങ്കാളിത്തത്തോടെയുള്ള ഈ പ്രചാരണങ്ങള്‍ പുതിയ ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തും”, പ്രധാനമന്ത്രി പറഞ്ഞു.

–ND–

Addressing Tiranga Yatra in Surat, Gujarat. https://t.co/Y7mmK9jt8Y

— Narendra Modi (@narendramodi) August 10, 2022

हमारा राष्ट्रीय ध्वज अपने आपमें देश के वस्त्र उद्योग, देश की खादी और हमारी आत्मनिर्भरता का भी एक प्रतीक रहा है।

इस क्षेत्र में सूरत ने हमेशा से आत्मनिर्भर भारत के लिए आधार तैयार किया है: PM @narendramodi

— PMO India (@PMOIndia) August 10, 2022

गुजरात ने बापू के रूप में आज़ादी की लड़ाई को नेतृत्व दिया।

गुजरात ने लौह पुरुष सरदार पटेल जैसे नायक दिये, जिन्होंने आज़ादी के बाद एक भारत-श्रेष्ठ भारत की बुनियाद रखी: PM @narendramodi

— PMO India (@PMOIndia) August 10, 2022

भारत का तिरंगा केवल तीन रंगों को ही स्वयं में नहीं समेटे है।

हमारा तिरंगा, हमारे अतीत के गौरव को, हमारे वर्तमान की कर्तव्यनिष्ठा को और भविष्य के सपनों का भी एक प्रतिबिंब है।

हमारा तिरंगा भारत की एकता का, भारत अखंडता का और भारत की विविधता का भी एक प्रतीक है: PM @narendramodi

— PMO India (@PMOIndia) August 10, 2022