Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും, വജ്ര നിര്‍മ്മാണ യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സൂറത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും, വജ്ര നിര്‍മ്മാണ യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തില്‍ ഇന്ന് കിരണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും, ഹരേ കൃഷ്ണ എക്‌പോര്‍ട്ട്‌സിന്റെ വജ്ര നിര്‍മ്മാണ യൂണിറ്റും ഉദ്ഘാടനം ചെയ്തു.

ആശുപത്രി നിര്‍മ്മിക്കാന്‍ കൈക്കൊണ്ട ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇവിടത്തെ അത്യാധുനിക സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. താങ്ങാനാവുന്ന ചെലവില്‍ ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. മരുന്നുകള്‍, സ്റ്റെന്റുകള്‍ തുടങ്ങിയവയുടെ വില കുറയ്ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാവുന്ന ചെലവിലുള്ള ആരോഗ്യ പരിചരണം നല്‍കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ ആരോഗ്യ പരിചരണത്തിന് ഊന്നല്‍ നല്‍കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ആരോഗ്യകരമായ ഒരു ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ശുചിത്വ ഭാരത യജ്ഞമെന്ന് ചൂണ്ടിക്കാട്ടി.

വജ്ര വ്യവസായത്തില്‍ സൂറത്ത് മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും, രത്‌ന, ആഭരണ മേഖല മൊത്തത്തില്‍ പരിശോധിക്കേണ്ട ആവശ്യം ഇന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രത്‌ന ആഭരണ മേഖലയില്‍ നമ്മുടെ ലക്ഷ്യം കേവലം ”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” മാത്രമാകരുതെന്നും ”ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യുക” എന്നത് കൂടിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.