Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂഫി പണ്ഡിതന്‍മാരുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

സൂഫി സന്യാസിമാര്‍ മുന്നോട്ട് വച്ച സന്ദേശം ഇന്ത്യന്‍ ധാര്‍മികതയുടെ അഭിഭാജ്യഘടകമാണെന്നും ഇന്ത്യയില്‍ ബഹുസ്വരതയാര്‍ന്ന ഒരു ബഹു-സംസ്‌കാര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അതു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 40 ഓളം ബറേല്‍വി സൂഫി പണ്ഡിതന്മാരടങ്ങിയ പ്രതിനിധി സംഘത്തോട് സംസാരിക്കുകയയായിരുന്നു പ്രധാനമന്ത്രി. സൂഫിസം നിലവിലുള്ള സ്ഥലങ്ങളിലെല്ലാം തിന്‍മയെ അകറ്റി നിര്‍ത്താന്‍ അത് സഹായിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന പദ്ധതികള്‍ മുസ്ലീം സമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വഖഫ് സ്വത്തു സംബന്ധിച്ച് പ്രതിനിധി സംഘം മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. സൂഫി സംസ്‌കാരവും സംഗീതവും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ഇസ്ലാമിന്റെ പേരില്‍ അരങ്ങേറുന്ന ഭീകരത ലോക സമാധാനത്തിന് ഭീഷണിയാണെന്നും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നോട്ടങ്ങള്‍ക്കായി ‘ജിഹാദ്’ ഉപയോഗിക്കുന്ന ശക്തികളെ ഒറ്രഫ്‌ഫെടടുത്തണമെന്നും പ്രതിനിധി സംഘം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.