Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുസ്ലോൺ എനർജി സ്ഥാപകൻ തുളസി തന്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുതിർന്ന വ്യവസായിയും സുസ്ലോൺ എനർജിയുടെ സ്ഥാപകനുമായ ശ്രീ തുളസി തന്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും സുസ്ഥിരമായ വികസനത്തിനുള്ള നമ്മുടെ രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത ഒരു മുൻനിര ബിസിനസ്സ് പ്രമുഖനായിരുന്നു ശ്രീ തുളസി തന്തി. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”

 

ND