Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന ജി 20 സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന ജി 20 സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ജി-20 ഉച്ചകോടിയിൽ സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ, 2030 ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാനും ഊർജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാനും ജി-20 സംഘം തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുസ്ഥിര വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ബ്രസീലിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ കൈക്കൊണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 40 ദശലക്ഷം കുടുംബങ്ങൾക്ക് ഇന്ത്യ പാർപ്പിടം നൽകിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 120 ദശലക്ഷം കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംശുദ്ധ പാചക ഇന്ധനമുള്ള 100 ദശലക്ഷം കുടുംബങ്ങളും ശൗചാലയമുള്ള 115 ദശലക്ഷം കുടുംബങ്ങളുമുണ്ട്.

പാരീസ് പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്ന ആദ്യത്തെ ജി 20 രാജ്യമാണ് ഇന്ത്യയെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതായും അതിൽ 200 ജിഗാവാട്ട് ഇതിനോടകം കൈവരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിരമായ ഗ്രഹത്തെ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച ആഗോള സംരംഭങ്ങളായ അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, മിഷൻ ലൈഫ്, ഏക സൂര്യൻ ഏ​കലോകം ശൃംഖല, ആഗോള ജൈവ ഇന്ധന സഖ്യം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്ലോബൽ സൗത്തിന്റെ, പ്രത്യേകിച്ച് ചെറുദ്വീപ് വികസ്വര രാഷ്ട്രങ്ങളുടെ സുസ്ഥിര വികസന ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ മൂന്നാം ഉച്ചകോടിയിൽ ഇന്ത്യ പ്രഖ്യാപിച്ച ആഗോള വികസന കരാറിനെ പിന്തുണയ്ക്കാൻ രാജ്യങ്ങളോട് അഭ്യർഥിച്ചു.

 

പ്രധാനമന്ത്രി പരാമർശത്തിന്റെ പൂർണരൂപം ഇവിടെ കാണാം

***

SK