പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23 ന് ടോക്കിയോയിൽ വെച്ച് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും ഇന്ത്യയുടെ വാഹന വ്യവസായത്തിൽ സുസുക്കി മോട്ടോഴ്‌സിന്റെ പരിവർത്തനപരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഓട്ടോമൊബൈൽ, ഓട്ടോ ഘടക മേഖലകളിലെ ഉത്പ്പാദനബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി പ്രകാരം അംഗീകരിച്ച അപേക്ഷകരിൽ ഉൾപ്പെടുന്നതിനെ അവർ അഭിനന്ദിച്ചു.
സുസ്ഥിര വളർച്ചയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും ഉൽപ്പാദന സൗകര്യങ്ങളും പുനരുപയോഗ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുൾപ്പെടെ ഇന്ത്യയിലെ കൂടുതൽ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ചറിംഗ് (ജെഐഎം), ജാപ്പനീസ് എൻഡോവ്ഡ് കോഴ്‌സുകൾ (ജെഇസി) എന്നിവയിലൂടെയുള്ള നൈപുണ്യ വികസനം ഉൾപ്പെടെ, ഇന്ത്യയിൽ പ്രാദേശിക നവീകരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും അവർ ചർച്ച ചെയ്തു.
-ND-
Discussing innovation and economic linkages with a time tested and valued friend of India's...
— PMO India (@PMOIndia) May 23, 2022
PM @narendramodi met Advisor @suzukicojp, Mr. Osamu Suzuki. They talked about diverse opportunities in India, the strong India-Japan economic partnership and more. pic.twitter.com/v6Qac125g8