Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രീം കോടതിയിൽ നവംബർ 26ന് നടക്കുന്ന ഭരണഘടനാ ദിനാചരണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും


സുപ്രീം കോടതിയിൽ  2022 നവംബർ 26 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഭരണഘടനാ ദിനാചരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതൽ ഈ ദിവസം ഭരണഘടനാ ദിനമായി ആചരിച്ചു വരുന്നു.

 ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി പരിപാടിയിൽ വച്ച് തുടക്കം കുറിക്കും. കോടതികളുടെ വിവര സാങ്കേതിക വിദ്യ  പ്രാപ്‌തമാക്കൽ വഴി വ്യവഹാരികൾക്കും  അഭിഭാഷകർക്കും ജുഡീഷ്യറിക്കും സേവനങ്ങൾ നൽകാനുള്ള ശ്രമമാണ് പദ്ധതി.

വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, JustIS മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, S3WaaS വെബ്‌സൈറ്റുകൾ എന്നിവ പ്രധാനമന്ത്രി ആരംഭിക്കുന്ന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

വെർച്വൽ ജസ്റ്റിസ് ക്ലോക്ക് എന്നത് കോടതി തലത്തിൽ ദിവസം/ആഴ്ച/മാസം അടിസ്ഥാനത്തിൽ ഫയൽ ചെയ്ത  കേസുകൾ, തീർപ്പാക്കിയ കേസുകൾ, കെട്ടികിടക്കുന്ന കേസുകളുടെ സ്ഥിതി എന്നിവയുടെ വിശദാംശങ്ങൾ നൽകുന്ന നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന സ്ഥിതിവിവരക്കണക്കുകൾ കോടതി തലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സംരംഭമാണ്. കോടതിയുടെ കേസ് തീർപ്പാക്കലിന്റെ സ്ഥിതി പൊതുജനങ്ങളുമായി പങ്കുവെച്ച് കോടതികളുടെ പ്രവർത്തനം ഉത്തരവാദിത്തവും സുതാര്യവുമാക്കാനാണ് ശ്രമം. ജില്ലാ കോടതിയുടെ വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്ക് ഏത്‌  കോടതിയുടെയും  വെർച്വൽ ജസ്റ്റിസ് ക്ലോക്ക് കാണാൻ കഴിയും.

ജസ്‌റ്റിസ് മൊബൈൽ ആപ്പ് 2.0 ജുഡീഷ്യൽ ഓഫീസർമാർക്ക് തങ്ങളുടെ  കോടതിയുടെ മാത്രമല്ല, തങ്ങൾക്ക്  കീഴിൽ പ്രവർത്തിക്കുന്ന  ജഡ്ജിമാരുടെ  വ്യക്തിഗത പെൻഡൻസിയും തീർപ്പും നിരീക്ഷിച്ചുകൊണ്ട് ഫലപ്രദമായ കോടതി,  കേസ് മാനേജ്‌മെന്റിന്  ലഭ്യമായ ഒരു ഉപകരണമാണ്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർക്കും ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.  അവർക്ക് തങ്ങളുടെ  അധികാരപരിധിയിലുള്ള എല്ലാ സംസ്ഥാനങ്ങളിലെയും  ജില്ലകളിലെയും  കേസുകളുടെ തീർപ്പാക്കലും, കെട്ടിക്കിടക്കുന്നവയുടെ സ്ഥിതിയും  ഇപ്പോൾ നിരീക്ഷിക്കാനാകും.

കടലാസ്സ്  രഹിത  കോടതികളിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിനായി കോടതി രേഖകൾ ഡിജിറ്റൽ  രൂപത്തിൽ ജഡ്ജിക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഡിജിറ്റൽ കോടതി.

ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിർദ്ദിഷ്‌ട വിവരങ്ങളും സേവനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കാനും കോൺഫിഗർ ചെയ്യാനും വിന്യസിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു ചട്ടക്കൂടാണ് S3WaaS വെബ്‌സൈറ്റുകൾ.   ഗവണ്മെന്റ്  സ്ഥാപനങ്ങൾക്കായി സുരക്ഷിതവും,  അളവും വലുപ്പവും മാറ്റാൻ സാധിക്കുന്നതുമായ  സുഗമ്യ (ആക്സസ്സബിൾ) വെബ്‌സൈറ്റുകൾ സൃഷ്ടിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ക്ലൗഡ് സേവനമാണ്  S3WaaS .   ഇത് പല ഭാഷകളുപയോഗിക്കുന്ന, പൗര സൗഹൃദ, ദിവ്യാംഗ സൗഹൃദ  സേവനമാണ്.

 

–ND–