സീഷെല്‍സ് പാര്‍ലമെന്റില്‍നിന്നുള്ള പന്ത്രണ്ടംഗ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സ്പീക്കര്‍ ബഹുമാനപ്പെട്ട പാട്രിക് പിള്ളൈ നയിച്ച സംഘത്തില്‍ ഗവണ്മെന്റ് ബിസിനസ് നേതാവ് ബഹുമാനപ്പെട്ട ചാള്‍സ് ഡി കൊമ്മര്മോണ്ടും ഉള്‍പ്പെടുന്നു.
ഇരു രാജ്യങ്ങളിലെയും നിയമനിര്‍മാണസഭകള്‍ തമ്മിലുള്ള വര്‍ധിച്ച തോതിലുള്ള കൈമാറ്റങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉള്‍പ്പെടെ ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള കരുത്തുറ്റതും സജീവവുമായ ബന്ധത്തെ നിലനിര്‍ത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ സഹായകമായിത്തീര്‍ന്ന തന്റെ 2015 മാര്‍ച്ചിലെ സീഷെല്‍സ് സന്ദര്ശനത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു.
സഹകരണവവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രിയുമായി സംഘാംഗങ്ങള്‍ പങ്കുവെച്ചു.
ലോക്സഭാ അധ്യക്ഷന്റെ ക്ഷണപ്രകാരമാണ് സീഷെല്‍സ് പാര്‍ലമെന്ററി സംഘം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയത്.
****
A parliamentary delegation from Seychelles met the Prime Minister. pic.twitter.com/qw01SjEXui
— PMO India (@PMOIndia) August 10, 2017