ഡെപ്യൂട്ടി കമാന്‍ഡാന്‍റ് മുതല്‍ സ്‌പെഷ്യല്‍ ഡി.ജി. റാങ്ക് വരെ വിവിധ റാങ്കുകളിലായി 90 തസ്തികകള്‍ സൃഷ്ടിക്കുംവിധം സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സി(സി.ആര്‍.പി.എഫ്)ലെ കാഡര്‍ പുതുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നത് സേനയുടെ ഭരണപരമായ പ്രവര്‍ത്തനവും പ്രവര്‍ത്തനമികവും ശേഷിവര്‍ധനയും മെച്ചപ്പെടാന്‍ സഹായകമാകും.
കാഡര്‍ പുതുക്കുന്നതിലൂടെ നിലവിലുള്ള ഗ്രൂപ്പ് ‘എ’ തസ്തികകള്‍ 4210ല്‍നിന്ന് 4300ലേക്ക് ഉയരും. താഴെ പറയും പ്രകാരമായിരിക്കും മാറ്റങ്ങള്‍.
1. സ്‌പെഷല്‍ ഡി.ജി(എച്ച്.എ.ജി.+ലെവല്‍)യുടെ ഒരു അധിക തസ്തിക.
2. ഇന്‍സ്‌പെക്ടര്‍ ജനറല്‍(എസ്.എ.ജി. ലെവല്‍)മാരുടെ ആകെ പോസ്റ്റുകളില്‍ 11 എണ്ണത്തിന്റെ വര്‍ധന.
3. ഡി.ഐ.ജി./കമാന്‍ഡന്റ്/2-1/സി (ജെ.എ.ജി. ലെവല്‍) തസ്തികകളില്‍ ആകെ 277 എണ്ണത്തിന്റെ വര്‍ധന.
4. ഡെപ്യൂട്ടി കമാന്‍ഡന്റു(എസ്.ടി.എസ്. ലെവല്‍)മാരുടെ ആകെ തസ്തികകളില്‍ 199 എണ്ണത്തിന്റെ കുറവ്.