സിസ്‌ക്കോ ചെയര്‍മാന്‍ ശ്രീ. ജോണ്‍ ചേമ്പേഴ്‌സ് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സിസ്‌ക്കോയുടെ ഡിജിറ്റല്‍ വല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയെ കുറിച്ചും, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്മാര്‍ട്ട് നഗരങ്ങള്‍, സൈബര്‍ സുരക്ഷ, സംരംഭങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപാടുകളുമായി അവ എങ്ങനെ ഒത്തിണങ്ങുന്നുവെന്നതിനെ ക്കുറിച്ചും കൂടിക്കാഴ്ചയില്‍ ശ്രീ. ജോണ്‍ ചേമ്പേഴ്‌സ് വിശദീകരിച്ചു.
സിസ്‌ക്കോയുടെ സംരംഭങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി വിദൂര വിദ്യാഭ്യാസം പോലുള്ള മേഖലകളില്‍ അതിന്റെ പ്രയോജനം എടുത്തു പറഞ്ഞു. സബ്‌സിഡികളിലെ ചോര്‍ച്ച ഇല്ലാതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വളരെ പ്രയോജനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈബര്‍ സുരക്ഷയുടെ മേഖലകളില്‍ സഹകരിക്കുന്നതിന്റെ സാധ്യതകളും അദ്ദേഹം ചര്‍ച്ച ചെയ്തു.
John Chambers of CISCO & I spoke about some of CISCO's initiatives & aspects relating to technology & Digital India. https://t.co/EdBqwqVcuY
— Narendra Modi (@narendramodi) 18 March 2016