പിപിപി മാതൃകയിൽ സിറ്റി ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിന് 10,000 ഇ-ബസുകൾ സജ്ജമാക്കുന്ന ‘പിഎം-ഇബസ് സേവ’യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ പിന്തുണ കേന്ദ്ര ഗവണ്മെന്റ് നൽകും. 10 വർഷത്തേക്ക് ബസ് സർവീസുകളെ ഈ പദ്ധതി പിന്തുണയ്ക്കും.
എത്തപ്പെടാത്തവരിലേക്കും എത്തിച്ചേരുന്നു:
കേന്ദ്ര ഭരണ പ്രദേശങ്ങൾ, വടക്കു കിഴക്കൻ മേഖലകൾ, മലയോര സംസ്ഥാനങ്ങൾ എന്നിവയുടെ എല്ലാ തലസ്ഥാന നഗരങ്ങളും ഉൾപ്പെടെ 2011 ലെ സെൻസസ് പ്രകാരം മൂന്ന് ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളിൽ ഈ പദ്ധതി പ്രയോജനപ്പെടും. ഈ പദ്ധതി പ്രകാരം ഏകോപിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങൾക്ക് മുൻഗണന നൽകും.
നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ:
ഏകദേശം 10,000 ബസുകൾ സിറ്റി ബസ് സർവീസിനായി വിന്യസിക്കുന്നതിലൂടെ 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ പദ്ധതി സൃഷ്ടിക്കും.
പദ്ധതിക്ക് രണ്ട് വിഭാഗങ്ങളുണ്ട്:
ഭാഗം ഒന്ന് – സിറ്റി ബസ് സർവീസുകൾ വർദ്ധിപ്പിക്കൽ: (169 നഗരങ്ങൾ)
പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ 10,000 ഇ-ബസുകൾ ഉപയോഗിച്ച് സിറ്റി ബസ് സേവനങ്ങൾ വർധിപ്പിക്കുാൻ അംഗീകൃത ബസ് പദ്ധതി സഹായിക്കും.
ഡിപ്പോ അടിസ്ഥാനസൗകര്യ വികസനം/ഉയർത്തൽ എന്നിവയ്ക്ക് അസോസിയേറ്റഡ് ഇൻഫ്രാസ്ട്രക്ചർ പിന്തുണ നൽകൽ; ഇ-ബസുകൾക്കായി ബിഹൈൻഡ് ദ മീറ്റർ പിന്നിലുള്ള ഊർജ അടിസ്ഥാനസൗകര്യം (സബ്‌സ്റ്റേഷൻ മുതലായവ) സൃഷ്ടിക്കൽ.
ഭാഗം 2– ഹരിത നഗര ചലനക്ഷമത സംരംഭം (GUMI): (181 നഗരങ്ങൾ)
ബസ് മുൻഗണന, അടിസ്ഥാന സൗകര്യങ്ങൾ, മൾട്ടിമോഡൽ ഇന്റർചേഞ്ച് സൗകര്യങ്ങൾ, എൻസിഎംസി അടിസ്ഥാനമാക്കിയുള്ള യന്ത്രവൽകൃത നിരക്കു സമാഹരണ സംവിധാനം, ചാർജിംഗ് അടിസ്ഥാനസൗകര്യം തുടങ്ങിയ ഹരിത സംരംഭങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രവർത്തനത്തിനുള്ള പിന്തുണ: സ്കീമിന് കീഴിൽ, ബസ് സർവീസുകൾ നടത്തുന്നതിനും ബസ് ഓപ്പറേറ്റർമാർക്ക് പണമടയ്ക്കുന്നതിനും സംസ്ഥാനങ്ങൾ/നഗരങ്ങൾ ഉത്തരവാദികളായിരിക്കും. നിർദിഷ്ട സ്കീമിൽ പറഞ്ഞിരിക്കുന്ന പരിധി വരെ സബ്സിഡി നൽകി കേന്ദ്ര ഗവണ്മെന്റ് ഈ ബസ് സർവീസുകളെ പിന്തുണയ്ക്കും.
ഇ-മൊബിലിറ്റിക്ക് ഉത്തേജനം:
–ND–
PM-eBus Sewa will redefine urban mobility. It will strengthen our urban transport infrastructure. Prioritising cities without organised bus services, this move promises not only cleaner and efficient transport but also aims to generate several jobs.https://t.co/4wbhjhCMjI https://t.co/WROR0LxTIy
— Narendra Modi (@narendramodi) August 16, 2023