Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിറ്റി ഗ്യാസ് വിതരണ ശൃംഖലയിലുണ്ടായ മുന്നേറ്റത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ പരിധി വർധിപ്പിച്ചതിന് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സൗകര്യപ്രദവും താങ്ങാനാകുന്ന ചെലവിലുള്ളതുമായ ഇന്ധനം നൽകുന്നതിൽ സിറ്റി ഗ്യാസ് വിതരണ ശൃംഖല വലിയ മുന്നേറ്റം നടത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി ട്വിറ്ററിൽ കുറിച്ചു. 2014-ൽ 66 ജില്ലകളിൽ മാത്രമായിരുന്നു ഈ ശൃംഖലയുണ്ടായിരുന്നത്. 2023-ൽ 630 ജില്ലകളെയാണ് സിറ്റി ഗ്യാസ് വിതരണ ശൃംഖല ഉൾക്കൊള്ളുന്നത്. ഗാർഹിക പിഎൻജി കണക്ഷനുകളുടെ എണ്ണം 2014ലെ 25.40 ലക്ഷത്തിൽനിന്ന് നിലവിൽ 103.93 ലക്ഷമായി വർധിച്ചു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇതു വലിയ സംഖ്യയാണ്. ഇത്രയും പേരിലേക്ക് ഇതെത്തിക്കാൻ വർഷങ്ങളായി കഠിനാധ്വാനം ചെയ്ത ഏവരെയും ഞാൻ അഭിനന്ദിക്കുന്നു.”

****

-ND-