പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ രാജ്യത്തുടനീളമുള്ള പ്രമുഖ സിഖ് ബൗദ്ധിക ശബ്ദങ്ങളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
കർഷക ക്ഷേമം, യുവജന ശാക്തീകരണം, ലഹരിവിമുക്ത സമൂഹം, ദേശീയ വിദ്യാഭ്യാസ നയം, വൈദഗ്ധ്യം, തൊഴിൽ, സാങ്കേതിക വിദ്യ, പഞ്ചാബിന്റെ മൊത്തത്തിലുള്ള വികസന പാത തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നടത്തിയ സ്വതന്ത്ര ആശയവിനിമയത്തിന് യോഗം സാക്ഷ്യം വഹിച്ചു.
പ്രതിനിധി സംഘത്തെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്, ബുദ്ധിജീവികൾ സമൂഹത്തിന്റെ അഭിപ്രായ നിർമ്മാതാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങലുമായി ഇടപെട്ട് അവരെ ബോധവൽക്കരിക്കാനും പൗരന്മാരെ ശരിയായ രീതിയിൽ അറിവുള്ളവരാക്കാൻ പ്രവർത്തിക്കാനും പ്രതിനിധി സംഘത്തിലെ അംഗങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു, നമ്മുടെ രാജ്യത്തിന്റെ വിശാലവും മനോഹരവുമായ വൈവിധ്യങ്ങൾക്കിടയിൽ കേന്ദ്ര സ്തംഭമായി പ്രവർത്തിക്കുന്ന ഐക്യത്തിന്റെ ആത്മാവിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മാതൃഭാഷയിൽ ഉന്നതവിദ്യാഭ്യാസം യാഥാർത്ഥ്യമാകുന്ന തരത്തിൽ ഇന്ത്യൻ ഭാഷകളിൽ പ്രൊഫഷണൽ കോഴ്സുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷണത്തിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ പ്രതിനിധി സംഘം, രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുമായി ഇത്തരത്തിൽ അനൗപചാരികമായി ഇടപഴകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വ്യക്തമാക്കി . സിഖ് സമുദായത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രിയുടെ തുടർച്ചയായ നിരവധി നടപടികളെ അവർ അഭിനന്ദിച്ചു.
.. ND..
Had a productive meeting with members of the Sikh community. We had extensive discussions on various subjects. https://t.co/3uXeVRUugS
— Narendra Modi (@narendramodi) March 24, 2022