Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യൂവിന് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു


സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ കുവാൻ യൂവിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മഹാനായ ലീ ക്വാൻ യൂവിന് അദ്ദേഹത്തിന്റെ 100-ാം ജന്മവാർഷികത്തിന്റെ പ്രത്യേക അവസരത്തിൽ എന്റെ ശ്രദ്ധാഞ്‌ജലി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം സിംഗപ്പൂരിന്റെ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും മികവിനായുള്ള അശ്രാന്ത പരിശ്രമവും അദ്ദേഹത്തിന്റെ  മഹത്വത്തിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള നേതാക്കന്മാരെ പ്രചോദിപ്പിക്കുന്നത് തുടരുന്നു.”

NS