സിംഗപ്പൂര്‍ എമെറിറ്റസ് സീനിയര്‍ മിനിസ്റ്റര്‍ ശ്രീ. ഗോ ചോക് തോങ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ദീര്‍ഘകാലമായുള്ള ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, ഈ വര്‍ഷമാദ്യം ലീ ക്വാന്‍ യൂ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയുടെ ഗവേണിങ് ബോഡി ചെയര്‍മാനായി ചുമതലയേറ്റതിനു ശ്രീ. ഗോ ചോക് തോങ്ങിനെ അഭിനന്ദിക്കുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങളായി ഇരു രാജ്യങ്ങളിലെയും ഉന്നത പദവികളില്‍പ്പെട്ടവര്‍ പരസ്പരം സന്ദര്‍ശിച്ചുവരുന്നത് ഇന്ത്യ-സിംഗപ്പൂര്‍ ബന്ധത്തിനു ഗുണകരമായിത്തീരുന്ന സാഹചര്യത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ-ആസിയാന്‍ ബന്ധം അടിത്തറയാക്കി രൂപീകരിച്ച ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തില്‍ സിംഗപ്പൂരിനു സവിശേഷമായ ഇടമുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആസിയാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ ശ്രീ. ഗോ ചോക് തോങ് വളരെ തല്‍പരനാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര താല്‍പര്യമുള്ള മേഖലാതല പ്രശ്‌നങ്ങളും ആഗോളപ്രശ്‌നങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.