Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയുടെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചു


സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും, സാഹിബ്സാദ ഫത്തേ സിംഗ് ജിയുടെയും   രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഈ വർഷം മുതൽ  ഡിസംബർ 26 ‘വീർബാൽ ദിവസ്’ ആയി ആചരിക്കുമെന്ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. 

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ന്, ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭകരമായ അവസരത്തിൽ, ഈ വർഷം മുതൽ ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി ആചരിക്കുമെന്ന വിവരം നിങ്ങളുമായി  പങ്കിടുന്നതിൽ എനിക്ക്  അഭിമാനമുണ്ട് . സാഹിബ്‌സാദുകളുടെ ധീരതയ്ക്കും നീതിക്കായുള്ള അവരുടെ അന്വേഷണത്തിനുമുള്ള ഉചിതമായ ശ്രദ്ധാ ഞ്ജലിയാണിത്.

‘ ജീവനോടെ മതിലിൽ അയ്ക്കപ്പെട്ട് ,  സാഹിബ്‌സാദ സോറവർ സിംഗ് ജിയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച അതേ ദിവസമാണ് ‘വീർ ബാൽ ദിവസ്’. ഈ രണ്ട് മഹാന്മാരും ധർമ്മത്തിന്റെ ഉദാത്ത തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തിരഞ്ഞെടുത്തത്.

മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, 4 സാഹിബ്സാദുകൾ എന്നിവരുടെ ധീരതയും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. അവർ ഒരിക്കലും അനീതിക്ക് മുന്നിൽ തലകുനിച്ചില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകമാണ് അവർ വിഭാവനം ചെയ്തത്. കൂടുതൽ ആളുകൾ അവരെക്കുറിച്ച് അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.”

 

 

ND MRD
****