1991 ഡിസംബര്‍ 30 നും, 1999 നവംബര്‍ 29 നുമിടയില്‍ മരണപ്പെടുകയോ, പരിക്കിനെ തുടര്‍ന്ന് സേവനം അവസാനിപ്പിക്കുകയോ ചെയ്ത, 15 വര്‍ഷത്തില്‍ താഴെ സേവനമനുഷ്ഠിച്ചിട്ടുള്ള സായുധ സേനാംഗങ്ങളുടെ 180 ദിവസത്തെ അവധി പണമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
ഈ തീരുമാനത്തിന്റെ പ്രയോജനം 9777 ഓഫീസര്‍മാരുടെയും മറ്റ് സായുധ സേനാംഗങ്ങളുടെയും കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. കാര്‍ഗില്‍ യുദ്ധത്തിലും (ഓപ്പറേഷന് വിജയ്), ജമ്മു കാശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും നടന്ന സായുധ കലാപങ്ങള്‍ ചെറുത്തതിലും ഒട്ടേറെ മരണങ്ങള് ഉണ്ടായിട്ടുള്ളതിനാല്‍ ഈ കാലഘട്ടം വളരെയേറെ പ്രധാനപ്പെട്ടതാണ്.