Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമ്പത്തികബന്ധം മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടു പ്രധാനമന്ത്രി സ്വിസ് സി.ഇ.ഒമാരുമായി ജനീവയില് ചര്ച്ച നടത്തി

സാമ്പത്തികബന്ധം മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടു പ്രധാനമന്ത്രി സ്വിസ് സി.ഇ.ഒമാരുമായി ജനീവയില് ചര്ച്ച നടത്തി

സാമ്പത്തികബന്ധം മെച്ചപ്പെടുത്താന് ലക്ഷ്യമിട്ടു പ്രധാനമന്ത്രി സ്വിസ് സി.ഇ.ഒമാരുമായി ജനീവയില് ചര്ച്ച നടത്തി


വാണിജ്യം, സാങ്കേതികവിദ്യ, നൈപുണ്യവികസനം, പുനരുപയോഗിക്കാവുന്ന ഊര്ജം എന്നീ മേഖലകളില് സഹകരിക്കുന്നതു സംബന്ധിച്ചു സ്വിസ് പ്രസിഡന്റുമായി ചര്ച്ച നടത്തി.

അഞ്ചു രാഷ്ട്രങ്ങള് സന്ദര്ശിക്കാനുള്ള വിദേശപര്യടനത്തിന്റെ മൂന്നാം ഘട്ടത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വിറ്റ്സര്ലന്റിലെ സി.ഇ.ഒമാരുമായി ചര്ച്ച നടത്തി. ജനീവയില് നടന്ന ചര്ച്ചയില് ഊന്നല് നല്കിയത് സാമ്പത്തികബന്ധം മെച്ചപ്പെടുത്തുന്നതിനാണ്. വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര് സംബന്ധിച്ചു. എ.ബി.ബി., ലഫാര്ജ്, നൊവാര്ടിസ്, നെസ്ലേ, റിയെറ്റര്, റോഷ് തുടങ്ങിയ പ്രമുഖ സ്വിസ് കമ്പനികളുടെ പ്രതിനിധികള് പ്രധാനമന്ത്രിയെ കണ്ടു.

ബിസിനസ് പ്രമുഖരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ വളര്ച്ചയിലേക്കു കുതിക്കുകയാണെന്നും വികസനത്തിന് ഇന്ത്യക്ക് എന്താണോ ആവശ്യം അതും അത്തരം കാര്യങ്ങളില് സ്വിറ്റ്സര്ലന്റിനുള്ള ശേഷിയും കൂടിച്ചേരുന്നതു ഗുണകരമാകുമെന്നും വ്യക്തമാക്കി. ഇരു രാജ്യങ്ങള്ക്കുമിടയിലുള്ള സാമ്പത്തികബന്ധം കരുത്തുറ്റതും സജീവവും ആണെന്നതില് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 125 കോടി ജനങ്ങളുള്ള ഒരു വിപണി മാത്രമല്ല ഇന്ത്യയെന്നും മറിച്ച് നൈപുണ്യവും വാണിജ്യപദ്ധതികളോടു തുറന്ന നിലപാടുള്ള ഗവണ്മെന്റും ഉള്ള രാജ്യമാണെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. ആഗോളനിലവാരമുള്ള ഉല്പാദനശേഷി ഇന്ത്യക്കു നേടിയെടുക്കേണ്ടതുണ്ടെന്നും അതിനു സ്വിസ് മാതൃകയില് നൈപുണ്യവികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, സ്വിസ് പ്രസിഡന്റ് ഷ്നീഡര്-അമ്മനുമായി ചേര്ന്നു പ്രധാനമന്ത്രി ഇന്ത്യയും സ്വിറ്റ്സര്ലന്റുമായുള്ള ഉഭയകക്ഷി കരാറുകള് വിലയിരുത്തി. വാണിജ്യം, സാങ്കേതികവിദ്യ, നൈപുണ്യവികസനം, പുനരുപയോഗിക്കാവുന്ന ഊര്ജം തുടങ്ങിയ മേഖലകളില് സഹകരിച്ചു പ്രവര്ത്തിക്കുന്നതിനെക്കുറിച്ചും ചര്ച്ച ചെയ്തു. പൊതു പ്രതിജ്ഞാബദ്ധതകളും മൂല്യങ്ങളും ജനങ്ങള്ക്കിടയിലുള്ള ബന്ധങ്ങളും സാമ്പത്തികബന്ധങ്ങളും ഇന്ത്യ-സ്വിറ്റ്സര്ലന്റ് ബന്ധത്തെ വളര്ത്തുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെച്ചു.

ഒരു കൂട്ടം ഇന്ത്യന് ശാസ്ത്രജ്ഞരും സേണിലെ വിദ്യാര്ഥികളും ജനീവയില് പ്രധാനമന്ത്രിയെ സന്ദര്ശിച്ചു.