Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമൂഹികക്ഷേമ സംഘടനകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


സാമുഹികക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശയവിനിമയം നടത്തി.

കോവിഡ്-19 നെ നേരിടുന്നതിനായി രാജ്യമാകെ തന്നെ അതിയായ ഉന്മേഷവും മനോധൈര്യവും ക്ഷമയും പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യവര്‍ഗ്ഗത്തെ സേവിക്കുന്നതിനായി സംഘടനകള്‍ കാണിക്കുന്ന അര്‍പ്പണത്തെയും പ്രതിജ്ഞാബദ്ധതയെയും പ്രശംസിച്ചുകൊണ്ട്, പാവപ്പെട്ടവരേയും താഴേക്കിടയിലുള്ളവരേയും സേവിക്കുകയാണ് രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയെന്ന് മഹാത്മാഗാന്ധി പറയുന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാനുഷിക സമീപനം, ജനങ്ങളിലേക്ക് വലിയ തോതിലുള്ള എത്തിച്ചേരലും ബന്ധപ്പെടലും, സേവനത്തിനുള്ള മനോനില എന്നീ മൂന്നു സവിശേഷതകള്‍ ഉള്ളതിനാല്‍ ഇത്തരം സംഘടനകള്‍ക്കു സംശയത്തിനതീതമായ വിശ്വാസ്യതയുണ്ട്. രാജ്യം മുമ്പൊന്നുമില്ലാത്തതരത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനാല്‍ തന്നെ ഈ സംഘടനകളുടെ സേവനങ്ങളും അവരുടെ സ്രോതസുകളും മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ ആവശ്യവുമാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കുന്നതിനും അവരുടെ മെഡിക്കല്‍ സൗകര്യങ്ങളും ഒപ്പം സന്നദ്ധപ്രവര്‍ത്തകരെയും, രോഗികളെയും ആവശ്യക്കാരെയും സേവിക്കുന്നതിന് സമര്‍പ്പിക്കുന്നതിനുമായി ഈ സംഘടനകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളി മറികടക്കുന്നതിനായി രാജ്യത്തിന് ഹ്രസ്വകാല നടപടികളും ദീര്‍ഘകാല വീക്ഷണവും അനിവാര്യമാണെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

അന്ധവിശ്വാസം, വിശ്വാസം, തെറ്റായ വിവരങ്ങള്‍ എന്നിവരെ എതിര്‍ക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ ചിലയിടത്ത് കൂട്ടം കൂടുകയും സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങളെ അവജ്ഞയോടെ തള്ളുകയുമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് സാമൂഹിക അകലംപാലിക്കലിന്റെ പ്രാധാന്യം പ്രചരിപ്പിക്കേണ്ടത് ആവശ്യമാണെന്നു കൂട്ടിച്ചേര്‍ത്തു.

സങ്കീര്‍ണ്ണമായ ഈ സ്ഥിതിയില്‍ സാമര്‍ത്ഥ്യത്തോടെ ഗതിനിയന്ത്രണം നടത്തുന്നതിന് പ്രധാനമന്ത്രി വഹിക്കുന്ന നേതൃപരമായ പങ്കിന സാമൂഹികക്ഷേമ സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് ഗവണ്‍മെന്റ് സ്വീകരിച്ച സജീവമായ നടപടികളെ അവര്‍ അഭിനന്ദിച്ചു. പി.എം-കെയേഴ്സ് ഫണ്ടിന് പിന്തുണ വാഗ്ദാനം ചെയ്ത അവര്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ അവരുടെ തൊഴില്‍ ശക്തി പൂര്‍ണ്ണമായും രാജ്യ സേവനത്തിന് വേണ്ടി സമര്‍പ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം, അവശ്യസാധനങ്ങളുടെ വിതരണം, ഭക്ഷണപ്പൊതികളും സാനിറ്റൈസറുകളും മരുന്നുകളും എത്തിക്കല്‍, ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ സഹായത്തിന് വേണ്ട വ്യവസ്ഥകള്‍ എന്നിവയിലൂടെ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു.

ബോധവല്‍ക്കരണം വ്യാപിപ്പിക്കേണ്ടതിന്റെയും പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കുംഅവശ്യവസ്തുക്കള്‍, മെഡിക്കല്‍ സൗകര്യത്തിന് വേണ്ട വ്യവസ്ഥകള്‍ എന്നിവ ഒരുക്കികൊടുക്കേണ്ടതിന്റെയും കോവിഡ്-19 ബാധിച്ചവരെ സേവിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ അര്‍പ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മെഡിക്കല്‍, ശാസ്ത്രീയ ഉപദേശങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള പ്രാധാന്യത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി. മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും നീതി ആയോഗ് സി.ഇ.ഒയും ആശയവിനിമയത്തില്‍ പങ്കെടുത്തു.