Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയ പ്രൗഢമായ പരേഡ്: പ്രധാനമന്ത്രി


2025ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നേർക്കാഴ്ചകൾ പങ്കുവച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജസ്വലമായ ആവിഷ്കാരമാണെന്ന് അഭിപ്രായപ്പെട്ടു. പ്രൗഢമായ പരേഡ് സാംസ്കാരിക പൈതൃകവും സൈനികശക്തിയും പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“2025ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽനിന്നുള്ള കാഴ്ചകൾ…

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജസ്വലമായ ആവിഷ്കാരം. സാംസ്കാരിക പൈതൃകവും സൈനിക ശക്തിയും പ്രകടമാക്കിയ പ്രൗഢമായ പരേഡ്. നമ്മുടെ സംസ്ഥാനങ്ങളുടെ സമൃദ്ധമായ പാരമ്പര്യം പ്രതിനിധാനം ചെയ്യുന്ന ഉജ്വലമായ നിശ്ചലദൃശ്യങ്ങൾ.”

“കർത്തവ്യപഥത്തിൽ അക്ഷരാർഥത്തിൽ അവിസ്മരണീയമായ പ്രഭാതമായിരുന്നു അത്. ഇതാ കൂടുതൽ ദൃശ്യങ്ങൾ…”

SK

*****