രാജ്യത്തിന്റെ പ്രഥമ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷികദിനമായ നാളെ ദേശീയ ഏകതാ ദിവസമായി ആഘോഷിക്കും.
ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി രാവിലെ ഏഴര മണിയ്ക്ക് പുഷ്പാര്‍ച്ചന നടത്തും. പിന്നീട് രാജ്പഥില്‍ നടക്കുന്ന ”ഐക്യത്തിന് വേണ്ടിയുള്ള ഓട്ടത്തില്‍” അണിചേരാനെത്തുന്നവര്‍ക്ക് ഐകമത്യ പ്രതിജ്ഞ പ്രധാനമന്ത്രി ചൊല്ലിക്കൊടുക്കും. എട്ടേകാല്‍ മണിയോടെ വിജയ് ചൗക്കില്‍ ഐക്യത്തിന് വേണ്ടിയുള്ള ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, കായിക താരങ്ങളും ഓട്ടത്തില്‍ പങ്ക് ചേരും.
രാഷ്ട്രീയ ഏകതാദിവസിനു മുന്നോടിയായി ന്യൂഡല്‍ഹിയിലെ വിവിധ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളില്‍ ദേശീയ ഏകതാ പ്രതിജ്ഞായെടുത്തു.
സംസ്ഥാനങ്ങളിലും, വിദേശത്തും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലെ ആഘോഷങ്ങളില്‍ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും.
Tomorrow, on Rashtriya Ekta Diwas, India will run for unity! https://t.co/bVvF4qsuks
— Narendra Modi (@narendramodi) October 30, 2015