Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള പ്രയാണത്തിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ QS വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടത് : പ്രധാനമന്ത്രി


ഡിജിറ്റൽ നൈപുണ്യത്തിലെ ക്യു എസ് വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സ് റാങ്കിങ്ങിൽ കാനഡയെയും ജർമ്മനിയെയും മറികടന്ന്  ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. “ഇത് സന്തോഷകരമാണ്! കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് യുവാക്കളെ സ്വാശ്രയരാക്കാനും സമ്പത്ത് സൃഷ്ടിക്കാനും പ്രാപ്തരാക്കുന്ന വൈദഗ്ധ്യം നൽകി അവരെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുണ്ട്”, ശ്രീ മോദി അഭിപ്രായപ്പെട്ടു. സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള ഈ യാത്രയിൽ നാം കൂടുതൽ മുന്നേറുമ്പോൾ ക്യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രസ്താവിച്ചു.

ക്യുഎസ് ക്വാക്വരെല്ലി സൈമണ്ട്സ് ലിമിറ്റഡിൻ്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. നൻസിയോ ക്വാക്വരെല്ലിക്ക് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റിൽ കുറിച്ചു:

“ഇത് ഹൃദ്യമാണ്!

കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് നമ്മുടെ യുവാക്കളെ സ്വാശ്രയത്വമുള്ളവരാക്കാനും സമ്പത്ത് സൃഷ്ടിക്കാനും പ്രാപ്തരാക്കുന്ന വൈദഗ്ധ്യം നൽകി അവരെ ശക്തിപ്പെടുത്താനായി പ്രവർത്തിച്ചു. ഇന്ത്യയെ നവീനാശയങ്ങൾക്കും നവീന സംരംഭങ്ങൾക്കുമുള്ള ഒരു കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി.

ഐശ്വര്യത്തിലേക്കും യുവ ശാക്തീകരണത്തിലേക്കുമുള്ള ഈ യാത്രയിൽ കൂടുതൽ മുന്നേറുമ്പോൾ ക്യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വിലപ്പെട്ടതാണ്.

*****

-NK-