Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികത്തെ അഭിസംബോധന ചെയ്തു. ബിഎച്ച്‌യുവിന് സമീപമുള്ള സീർ ഗോവർദ്ധൻപുരിലെ സന്ത് ഗുരു രവിദാസ് ജന്മസ്ഥലക്ഷേത്രത്തിൽ, രവിദാസ് പാർക്കിനോട് ചേർന്ന് പുതിയതായി സ്ഥാപിച്ച സന്ത് രവിദാസിന്റെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സന്ത് രവിദാസ് ജന്മസ്ഥലത്തിനു ചുറ്റും 32 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സന്ത് രവിദാസ് മ്യൂസിയത്തിനും 62 കോടി രൂപയുടെ പാർക്കിന്റെ സൗന്ദര്യവൽക്കരണത്തിനും തറക്കല്ലിടുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സന്ത് രവിദാസ് ജിയുടെ 647-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് എല്ലാവരേയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി, പഞ്ചാബിൽ നിന്ന് കാശിയിലേക്ക് വരുന്നവരുടെ മനോഭാവത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും കാശി, മിനി പഞ്ചാബാകുന്നെന്നും പറഞ്ഞു. സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം വീണ്ടും സന്ദർശിക്കാനായതിനും അദ്ദേഹത്തിന്റെ ആദർശങ്ങളും നിശ്ചയദാർഢ്യവും മുന്നോട്ടു വച്ചതിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

കാശിയുടെ പ്രതിനിധി എന്ന നിലയിൽ സന്ത് രവിദാസ് ജിയുടെ അനുയായികളെ സേവിക്കാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ വികസനം, അനുബന്ധ റോഡുകളുടെ നിർമ്മാണം, ആരാധനയ്ക്കുള്ള ക്രമീകരണങ്ങൾ, പ്രസാദം തുടങ്ങി സന്ത് രവിദാസിന്റെ ജന്മസ്ഥല നവീകരണ പദ്ധതികൾ പ്രധാനമന്ത്രി പരാമർശിച്ചു. സന്ത് രവിദാസിന്റെ പുതിയ പ്രതിമയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സന്ത് രവിദാസ് മ്യൂസിയത്തിന് തറക്കല്ലിടുകയും ചെയ്തു.

മഹാനായ സന്ന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ഗാഡ്‌ഗെ ബാബയുടെ ജന്മവാർഷികം കൂടിയാണ് ഇന്ന് ആഘോഷിക്കുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞു. ഗാഡ്‌ഗെ ബാബയുടെ പ്രവർത്തനങ്ങളുടെ വലിയ ആരാധകനായിരുന്നു ബാബാ സാഹിബ് അംബേദ്കറെന്നും ബാബാ സാഹിബിനെ ഗാഡ്‌ഗെ ബാബ സ്വാധീനിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാഡ്‌ഗെ ബാബയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിനു പ്രണാമമർപ്പിച്ചു.

സന്ത് രവിദാസിന്റെ ശിക്ഷണങ്ങൾ എപ്പോഴും തനിക്കു വഴികാട്ടിയെന്നും സന്ത് രവിദാസിന്റെ ആദർശങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ മധ്യപ്രദേശിൽ സന്ത് രവിദാസ് സ്മാരകത്തിനു തറക്കല്ലിട്ടതും അദ്ദേഹം പരാമർശിച്ചു.

“ഇന്ത്യയ്ക്ക് ഒരു ചരിത്രമുണ്ട്, രാജ്യത്തിന് ആവശ്യമുള്ളപ്പോഴെല്ലാം, ഏതെങ്കിലും സന്ന്യാസിയോ ഋഷിയോ മഹാനായ വ്യക്തിയോ ഇന്ത്യയിൽ ജനിക്കുന്നു.” വിഭജിക്കപ്പെട്ടതും ഛിന്നഭിന്നവുമായ ഇന്ത്യയെ പുനരുജ്ജീവിപ്പിച്ച ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു സന്ത് രവിദാസ് ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രവിദാസ് ജി സമൂഹത്തിൽ സ്വാതന്ത്ര്യത്തിന് അർത്ഥം നൽകുകയും സാമൂഹിക ഭിന്നത ഇല്ലാതാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മ, വർഗീയത, വിവേചനം എന്നിവയ്‌ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. “സന്ത് രവിദാസിനെ അഭിപ്രായത്തിന്റെയും മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയില്ല”- അദ്ദേഹം പറഞ്ഞു. “രവിദാസ് ജി എല്ലാവരുടേതുമാണ്, എല്ലാവരും രവിദാസ് ജിയുടേതാണ്.” ജഗത്ഗുരു രാമാനന്ദിന്റെ ശിഷ്യനെന്ന നിലയിൽ വൈഷ്ണവ സമൂഹവും സന്ത് രവിദാസ് ജിയെ തങ്ങളുടെ ഗുരുവായി കണക്കാക്കുന്നുവെന്നും സിഖ് സമൂഹം അദ്ദേഹത്തെ വലിയ ആരാധനയോടെയാണ് കാണുന്നതെന്നും ശ്രീ മോദി നിരീക്ഷിച്ചു. ഗംഗയിൽ വിശ്വസിക്കുന്നവരും വാരാണസിയിൽ വസിക്കുന്നവരും സന്ത് രവിദാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്ന് ശ്രീ മോദി അടിവരയിട്ടു. ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന മന്ത്രം പാലിച്ചുകൊണ്ട് സന്ത് രവിദാസ് ജിയുടെ ശിക്ഷണങ്ങളും ആദർശങ്ങളും നിലവിലെ ഗവണ്മെന്റ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സമത്വത്തെയും കൂട്ടായ്മയെയും കുറിച്ചുള്ള സന്ത് രവിദാസിന്റെ അനുശാസനങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, സമത്വം എന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട-പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് പറയുകയും വികസന യാത്രയില്‍ പിന്നാക്കം പോയ ജനങ്ങളിലേക്ക് സർക്കാർ ആനുകൂല്യങ്ങൾ എത്തിക്കാനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ അടിവരയിട്ട് പറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി 80 കോടി ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ റേഷന്റെ പട്ടിക നല്‍കുകയും ചെയ്തു. ”ഇത്രയും വ്യാപ്തിയുള്ള ഇത്തരം ഒരു പദ്ധതി ലോകത്തിലെ ഒരു രാജ്യത്തും ഉണ്ടാവില്ല”, പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള ശൗചാലയങ്ങളുടെ നിര്‍മ്മാണം ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും എസ്.സി / എസ്.ടി / ഒ.ബി.സി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, 5 വര്‍ഷത്തിനുള്ളില്‍ 11 കോടിയിലധികം വീടുകളിലേക്ക് ജല്‍ ജീവന്‍ മിഷന്‍ പൈപ്പ് വെള്ളം എത്തിച്ചു, ആയുഷ്മാന്‍ കാര്‍ഡിലൂടെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ സുരക്ഷിതത്വബോധം അനുഭവിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള വന്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനേയും അദ്ദേഹം പരാമർശിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വലിയ നേട്ടങ്ങള്‍ക്ക് കാരണമായി, അവയിലൊന്നാണ് കിസാന്‍ സമ്മാന്‍ നിധിയുടെ കൈമാറ്റം, ഇത് നിരവധി ദളിത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നു. ഫസല്‍ ബീമാ യോജനയും ഈ വിഭാഗത്തെ സഹായിക്കുന്നു, അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ദളിത് യുവജനങ്ങളുടെ എണ്ണം 2014 മുതല്‍ ഇരട്ടിയായെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ദളിത് കുടുംബങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാണെന്നും, ഇന്ന് ലോകത്തില്‍ ഇന്ത്യയുടെ പുരോഗതിക്ക് പിന്നിലെ കാരണമതാണെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടത്തിലും നമ്മുടെ പാതയിൽ വെളിച്ചം വീശുന്നതിനോടൊപ്പം നമുക്ക് ബോധവൽകരണം നല്‍കുന്നതുമാണ് സന്ന്യാസിമാരുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും ജാതിയുടെയും മതത്തിന്റെയും ഇടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജാതീയത എന്ന ഈ രോഗം മനുഷ്യരാശിയെ ദോഷകരമായി ബാധിക്കുന്നുവെന്നും രവിദാസ് ജിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. ആരെങ്കിലും ഒരാളെ ജാതിയുടെ പേരില്‍ പ്രകോപിപ്പിച്ചാല്‍ അത് മനുഷ്യത്വത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിതരുടെ ക്ഷേമത്തിന് എതിരായി നില്‍ക്കുന്ന ശക്തികള്‍ക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ ജാതി രാഷ്ര്ടീയത്തിന്റെ മറവിലാണ് കുടുംബത്തിന്റെ രാഷ്ട്രീയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദളിതരുടെയും ഗോത്രവര്‍ഗ്ഗവിഭാഗങ്ങളുടെയും ഉയര്‍ച്ചയെ ബഹുമാനിക്കുന്നതില്‍ നിന്ന് പാരമ്പര്യ രാഷ്ട്രീയം അത്തരം ശക്തികളെ തടയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ” ജാതീയതയുടെ നിഷേധാത്മക മാനസികാവസ്ഥയെ നാം ഒഴിവാക്കുകയും രവിദാസ് ജിയുടെ സകാരാത്മക അനുശാസനങ്ങള്‍ പിന്തുടരുകയും വേണം”, പ്രധാനമന്ത്രി പറഞ്ഞു.

ഒരാള്‍ നൂറു വര്‍ഷം ജീവിച്ചാലും, അവര്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കണം, എന്തെന്നാല്‍ കര്‍മ്മം ഒരു മതമാണ്, ജോലി നിസ്വാര്‍ത്ഥമായും ചെയ്യണം രവിദാസ് ജിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. സന്ത് രവിദാസ് ജിയുടെ ഈ അനുശാസനങ്ങള്‍ ഇന്ന് രാജ്യത്തിനാകെ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിന് ശക്തമായ അടിത്തറ പാകിയ ആസാദി കാ അമൃത് കാലിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വികസിത് ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കി. 140 കോടി രാജ്യക്കാരുടെ പങ്കാളിത്തത്തോടെ മാത്രമേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരെയും സേവിക്കുന്നതിനുള്ള സംഘടിതപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം സാദ്ധ്യമാകൂകയുള്ളുവെന്നതിനും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ”നാം രാജ്യത്തെക്കുറിച്ച് ചിന്തിക്കണം. ഭിന്നിപ്പിക്കുന്ന ആശയങ്ങളില്‍ നിന്ന് അകന്നുകൊണ്ട് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തണം”, സന്യാസിവര്യനായ രവിദാസ് ജിയുടെ കൃപയാല്‍ പൗരന്മാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, സന്ത് ഗുരു രവിദാസ് ജന്മസ്ഥാന്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ സന്ത് നിരഞ്ജന്‍ ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

महान संत गुरु रविदास जी के संदेशों को अपनाकर आज का भारत विकास पथ पर तेजी से अग्रसर है। वाराणसी में उनकी 647वीं जयंती के अवसर पर एक समारोह को संबोधित कर रहा हूं। https://t.co/FeP1aQIKW9

— Narendra Modi (@narendramodi) February 23, 2024

Tributes to Sant Ravidas Ji. pic.twitter.com/sT2sKWTA7o

— PMO India (@PMOIndia) February 23, 2024

भारत का इतिहास रहा है, जब भी देश को जरूरत हुई है, कोई न कोई संत, ऋषि, महान विभूति भारत में जन्म लेते हैं: PM @narendramodi pic.twitter.com/eX43k1oVFz

— PMO India (@PMOIndia) February 23, 2024

रविदास जी सबके हैं, और सब रविदास जी के हैं। pic.twitter.com/sXJy0s2QIc

— PMO India (@PMOIndia) February 23, 2024

पहले जिस गरीब को सबसे आखिरी समझा जाता था, सबसे छोटा कहा जाता था, आज सबसे बड़ी योजनाएँ उसी के लिए बनी हैं: PM @narendramodi pic.twitter.com/aKGJ0Bk4Vs

— PMO India (@PMOIndia) February 23, 2024

 

***

–NK–