Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സന്ത് ഗുരു രവിദാസിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


സന്ത് ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. സന്ത് ഗുരു രവിദാസിനെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും മോദി പങ്കുവച്ചു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ആദരണീയനായ ഗുരു രവിദാസ് ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരവും പ്രണാമവും. സമൂഹത്തിലെ വിവേചനം ഇല്ലാതാക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. സേവന മനോഭാവം, ഐക്യം, സാഹോദര്യം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സമൂഹത്തിലെ ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ ക്ഷേമത്തിന് എല്ലായ്പ്പോഴും വഴികാട്ടിയായി തുടരും.

***

NK