Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സഞ്ചാര മേഖലയില് സഹകരണത്തിന് ഇന്ത്യ-ഖത്തര് ധാരണാപത്രം


വിനോദ സഞ്ചാര മേഖലയില് സഹകരിച്ച് പ്രവര്ത്തിക്കുന്നതിന് ഖത്തറുമായി ധാരണാപത്രം ഒപ്പുവെക്കാനുള്ള നിര്ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.

ഇരു രാജ്യങ്ങള്ക്കും പരസ്പരം പ്രയോജനപ്പെടുന്ന രീതിയില് വിനോദ സഞ്ചാര മേഖലയിലെ വൈദഗ്ധ്യം, പ്രസിദ്ധീകരണങ്ങള്, സ്ഥിതിവിവരക്കണക്കുകള് എന്നിവ കൈമാറാന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഇരുരാജ്യങ്ങളിലേക്കും ടൂര് ഓപറേറ്റര്മാര്, മാധ്യമങ്ങള്, ട്രാവല് ഏജന്റുമാര് എന്നിവരുടെ പരസ്പരസന്ദര്ശനം സംഘടിപ്പിക്കാനും അതുവഴി സഹകരണം വര്ദ്ധിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിനോദ സഞ്ചാരമേഖലയില് പൊതു, സ്വകാര്യ നിക്ഷേപം വര്ദ്ധിപ്പിക്കാനും ഇതുവഴി സാധ്യമാകും.