Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിട്ടു

സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിട്ടു


“കഴിഞ്ഞ രണ്ട് ദിവസമായി, ഡൽഹിയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ ഞങ്ങൾ വിപുലമായ ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്നത്തെ എന്റെ പരാമർശങ്ങളിൽ, ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും ഇന്ത്യയുടെ വികസന പാത ശക്തിപ്പെടുത്താനും കഴിയുന്ന വിപുലമായ വിഷയങ്ങൾക്ക്  ഊന്നൽ നൽകി.

ലോകത്തിന്റെ ദൃഷ്ടി ഇന്ത്യയിലായിരിക്കുമ്പോൾ, നമ്മുടെ യുവജങ്ങളുടെ  സമ്പന്നമായ കഴിവുകൾ കൂടിച്ചേർന്ന്, വരും വർഷങ്ങൾ നമ്മുടെ രാജ്യത്തിന്റേതാണ്. അത്തരം വേളകളിൽ , അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, നവീനാശയം, ഉൾക്കൊള്ളൽ  എന്നീ 4 സ്തംഭങ്ങൾ വിവിധ മേഖലകളിലെ  സദ്  ഭരണം ഉയർത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ നയിക്കും.

നമ്മുടെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം. സ്വാശ്രയത്വം കൈവരിക്കുന്നതിനും , സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് പ്രാദേശിക ഉൽപന്നങ്ങൾ ജനകീയമാക്കുക എന്നതും. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഗുണനിലവാരം അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും എടുത്തുകാണിക്കുന്നു.

ബുദ്ധിശൂന്യമായ പാലനങ്ങളും , കാലഹരണപ്പെട്ട  നിയമങ്ങളും  ചട്ടങ്ങളും അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചീഫ് സെക്രട്ടറിമാരോട് ആഹ്വാനം ചെയ്തു. സമാനതകളില്ലാത്ത പരിഷ്‌കാരങ്ങൾ ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നിയന്ത്രണങ്ങൾക്കും ബുദ്ധിശൂന്യമായ വിലക്കുകൾക്കും സാധ്യതയില്ല.

ഞാൻ സംസാരിച്ച മറ്റ് ചില വിഷയങ്ങളിൽ പിഎം ഗതി ശക്തിയും ഈ ദർശനം സാക്ഷാത്കരിക്കുന്നതിൽ എങ്ങനെ സമന്വയം ഉണ്ടാക്കാം എന്നതും ഉൾപ്പെടുന്നു. മിഷൻ ലൈഫിന് ഊർജ്ജം പകരാനും വ്യാപകമായ ബഹുജന പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ചെറു ധന്യ  വർഷം ആചരിക്കാനും ചീഫ് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു.

****

-ND-