Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാനങ്ങളെ ദേശീയ ചെറുകിട സമ്പാദ്യ ഫണ്ടി(നാഷണല്‍ സ്‌മോള്‍ സേവിംഗ്‌സ് ഫണ്ട്)ല്‍ നിക്ഷേപിക്കുന്നതില്‍ നിന്നും 1-04-2016ല്‍ ഒഴിവാക്കിയ നടപടിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അരുണാചല്‍ പ്രദേശ്, ഡല്‍ഹി, കേരള, മദ്ധ്യപ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളേയും ചെറുകിട സമ്പാദ്യ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും 2016 ഏപ്രില്‍ ഒന്നുമുതല്‍ ഒഴിവാക്കിയ നടപടിക്ക് അംഗീകാരം നല്‍കി. അതോടൊപ്പം ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നും ഭക്ഷ്യ സബ്‌സിഡി ആവശ്യങ്ങള്‍ക്കായി ഒറ്റത്തവണ വായ്പായി 4500 കോടി രൂപ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കുന്നതിനും അംഗീകാരം നല്‍കി.

-ഒഴിവാക്കാത്ത സംസ്ഥാനങ്ങളില്‍ അരുണാചര്‍ പ്രദേശ് ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം തുല്യമായ തുക ആ സംസ്ഥാനത്തിനുള്ളില്‍ വായ്പയായി നല്‍കണം. അതേസമയം കേരളം, ഡല്‍ഹി, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിരിച്ചെടുക്കുന്നതിന്റെ 50 ശതമാനം ആ സംസ്ഥാനത്തിനുള്ളില്‍ വായ്പ നല്‍കണം.

-ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)ക്ക് വായ്പ തുകയും അതിന്റെ പലിശയും നല്‍കുന്നതിനായി ഭക്ഷ്യ-പൊതുവിതരണ സംവിധാനത്തിലൂടെ ബജറ്റ് വിഹിതമായി ആവശ്യം വേണ്ട ഫണ്ട് നല്‍കുന്നുണ്ട്. ആ സാഹചര്യത്തില്‍ ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നും ഇപ്പോള്‍ ലഭ്യമാക്കുന്ന ഈ വായ്പ തുക അതിന്റെ ആദ്യഗഢുവായി കരുതി തിരിച്ചടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നുള്ള ഫണ്ടിനനുസൃതമായി നിലവിലെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള വായ്പാ പരിധി എഫ്.സി.ഐക്ക് കുറയ്ക്കാം.

-ഭക്ഷ്യ-പൊതുവിതരണ വകുപ്പും ദേശീയ ചെറുകിട സമ്പാദ്യപദ്ധതിക്ക് വേണ്ടി ധനമന്ത്രാലയവും ചേര്‍ന്ന് തിരിച്ചടയ്‌ക്കേണ്ട പലിശനിരക്കിനെയും മുതലിനെയും കുറിച്ച് തീരുമാനിക്കാനായി നിയമപരമായി നിലനില്‍ക്കുന്ന ഒരു കരാര്‍ ഒപ്പിടും. അടുത്ത 2 മുതല്‍ 5 വര്‍ഷത്തിനിടയില്‍ എഫ്.സി.ഐയുടെ പുനഃസംഘടനയും ഇതില്‍ തീരുമാനിക്കും.

സംസ്ഥാനങ്ങളെ ചെറുകിട നിക്ഷേപ ഫണ്ട് പദ്ധതിയില്‍ നിന്നും ഒഴിവാക്കികഴിയുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള നിക്ഷേപ തുക വര്‍ദ്ധിക്കും. ഇങ്ങനെ ചെറുകിട നിക്ഷേപ ഫണ്ട് കൂടുതലുണ്ടാകുന്നതുകൊണ്ട് സര്‍ക്കാരിന് പൊതുവിപണിയില്‍ നിന്നുള്ള വായ്പകള്‍ കുറച്ചുകൊണ്ടുവരാനും കഴിയും. അതേസമയം സംസ്ഥാനങ്ങളുടെ പൊതുവിപണിയില്‍ നിന്നുള്ള വായ്പ വര്‍ദ്ധിക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത വായ്പാവശ്യത്തെതുടര്‍ന്ന് വരുമാനത്തിലുണ്ടാകുന്ന വര്‍ദ്ധന പരിമിതമായിരിക്കും. എഫ്.സി.ഐയുടെ വായ്പയിലും പലിശയിലുമുണ്ടാകുന്ന കുറവും വ്യത്യാസവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭക്ഷ്യ സബ്‌സിഡിയില്‍ പ്രതിഫലിക്കും. സംസ്ഥാനങ്ങളെ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കാനും അതില്‍ നിന്ന് എഫ്.സി.ഐക്ക് വായ്പ നല്‍കാനുമുള്ള തീരുമാനം ഒരു അധികഭാരവും സര്‍ക്കാരിനുനണ്ടാക്കില്ലെന്ന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസബ്‌സിഡി ബില്ലില്‍ പ്രതീക്ഷിക്കുന്നതിലും കുറവുണ്ടാക്കും.

അരുണാചല്‍ പ്രദേശ്, ഡല്‍ഹി, കേരള, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നും വായ്പ ലഭ്യമാകും. അതേസമയം പൊതുവിപണിയില്‍ നിന്നും വായ്പയെടുക്കാന്‍ അര്‍ഹതയുള്ള രാജ്യത്തെ മറ്റ് 26 സംസ്ഥാനങ്ങളും പുതുച്ചേരിയും ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ നിന്നുള്ള വായ്പ എടുക്കല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

*************************