Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംവത്സരിയുടെ ശുഭവേളയിൽ ജീവിതത്തിൽ ഐക്യത്തിന്റെയും ക്ഷമയുടെയും പ്രാധാന്യത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


സംവത്സരിയുടെ ശുഭവേളയിൽ, നമ്മുടെ ജീവിതത്തിൽ ഐക്യത്തിന്റെയും ക്ഷമയുടെയും പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ ഹൃദയസ്പർശിയായ  സന്ദേശം പങ്കിട്ടു. നമ്മുടെ കൂട്ടായ യാത്രയെ നയിക്കാൻ കഴിയുന്ന ദയയുടെയും ഐക്യത്തിന്റെയും മനോഭാവം വളർത്തി, സഹാനുഭൂതിയുടെയും ഐക്യദാർഢ്യത്തിന്റെയും പാത സ്വീകരിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

“ഐക്യത്തിന്റെയും  മറ്റുള്ളവരോട് ക്ഷമിക്കുന്നതിന്റെയും ശക്തിയാണ് സംവത്സരി ഉയർത്തിക്കാട്ടുന്നത്.  സഹാനുഭൂതിയും ഐക്യദാർഢ്യവും നമ്മുടെ പ്രചോദനത്തിന്റെ ഉറവിടമായി സ്വീകരിക്കാൻ അത് ആവശ്യപ്പെടുന്നു. ഈ ചൈതന്യത്തോടെ നമുക്ക് ഐക്യത്തിന്റെ ബന്ധങ്ങൾ പുതുക്കുകയും ആഴത്തിലാക്കുകയും ചെയ്യാം. ദയയും ഐക്യവും നമ്മുടെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തട്ടെ. മിച്ഛാമി ദുക്കഡം.”- അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.