യുവര്‍ എക്സലന്‍സി ശ്രീ. ഇസ്മയില്‍ കരിമോവ് ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ്,
ഷാങ്ഹായ് സഹകരണ സമിതിയിലെ അംഗരാജ്യങ്ങളിലെ നേതാക്കളെ,
ക്ഷണിക്കപ്പെട്ട നേതാക്കളെ, എക്സലന്സിമാരേ, മഹതികളെ, മഹാന്മാരേ
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് താഷ്കെന്റില്‍ നിന്നും മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഞാന്‍ യാത്ര തുടങ്ങിയത്
ഉസ്ബെക്കിലെ ജനതെയും പ്രസിഡന്റ് കരിമോവും നല്കി ഉദാരമായ വരവേല്‍പ്പിന്റെ ഊഷ്മളത ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു
ഈ സമ്മേളനത്തിന്റെ മികച്ച ഒരുക്കങ്ങള്‍ക്കും ആതിഥേയത്വത്തിനും പ്രസിഡന്റ് കരിമോവിന് നന്ദി പറയുന്നതിന് മറ്റുള്ളവരോടൊപ്പം ഞാന്‍ ചേരുന്നു
പ്രസിഡന്റ് പുട്ടിന് കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ സംഘടിപ്പിച്ച ഉഫ ഉച്ചകോടിയില്‍ ഷാങ്ഹായ് സഹകരണസമിതി നേതാക്കള്‍ ഇന്ത്യയെ പൂര്‍ണ്ണ അംഗമാക്കാമെന്ന് സമ്മതിച്ചിരുന്നു.
സമിതിയുമായുള്ള ഇന്ത്യയുടെ ഇടപെടലുകളില്‍ അത് ഒരു നാഴികക്കല്ലായിരുന്നു.
ഇന്ന് ഞങ്ങള്‍ മെമ്മോറാണ്ഡം ഓഫ് ഓബ്ളിഗേഷന്സില് ഒപ്പുവയ്ക്കും.
ഇതോടെ സമിതിയിലെ ഇന്ത്യയുടെ അംഗത്വത്തിനുള്ള നടപടികള്‍ ഔപചാരികമാകും ഒപ്പം ഈ മേഖലയുമായി ഇന്ത്യയ്ക്ക് കാലങ്ങളായുള്ള ബന്ധത്തിന്റെ തികച്ചും യുക്തിപരമായ വിപുലീകരണം എന്ന നിലയില്‍ മനുഷ്യകുലത്തിന്റെ ആറിലൊന്ന് ഷാങ്ഹായ് സഹകരണ സമിതിയുടെ കുടുംബത്തില്‍ അംഗമാകും.
സമിതിയില്‍ ഇന്ത്യയുടെ അംഗത്വത്തിന് അകമഴിഞ്ഞ പിന്തുണ നല്കിയ നേതാക്കളോടും സമിതിയിലെ അംഗരാജ്യങ്ങളോടും ഞങ്ങള്‍ നിശ്ചയമായും കടപ്പെട്ടിരിക്കുന്നു.
സമിതിയിലെ പുതിയ അംഗമായ പാകിസ്ഥാനെയും, ആദ്യമായി നിരീക്ഷണ സ്ഥാനത്ത് എത്തുന്ന ബലാറസിനെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.
ഇന്ത്യ ഈ മേഖലയ്ക്ക് പുതിയതല്ല. നമ്മുടെ ചരിത്രപരമായ ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേവലം ഭൂമിശാസ്ത്രം മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്നത്. സംസ്കാരം, പാചകവിദ്യ, വാണിജ്യം എന്നിവയാല്‍ പരിപോഷിപ്പിക്കപ്പെട്ടതാണ് നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍.
റഷ്യ, ചൈന, മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ആധുനിക കാലത്തെ ബന്ധങ്ങളുടെ അടിത്തറയാണത്.
എക്സലന്‍സിമാരെ
ഇന്ത്യ പൂര്‍ണ്ണ അംഗമാകുന്നതോടെ ഷാങ്ഹായ് സഹകരണ സമിതിയുടെ അതിരുകള്‍ പസഫിക് മുതല്‍ യൂറോപ്പ് വരെയും ആര്‍ട്ടിക് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയും നീളും.
ഒരു ബില്ല്യണിലധികം യുവജനങ്ങളെയും മനുഷ്യ കുലത്തിന്റെ 40 ശതമാനത്തെയും ഞങ്ങള്‍ പ്രതിനിധാനം ചെയ്യും.
ഷാങ്ഹായ് സഹകരണ സമിതിയുടെ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായ തത്വങ്ങളാണ് ഈ ഗ്രൂപ്പിലേയ്ക്ക് ഇന്ത്യ കൊണ്ടുവരുന്നത്.
യൂറേഷ്യന്‍ ഭൂവിഭാഗവുമായി ഇന്ത്യയെക്കാലവും നല്ല ബന്ധങ്ങളാണ് പാലിച്ച് പോന്നിട്ടുള്ളത്.
ഏഷ്യ പസഫിക്കിന്റെ ഭദ്രത, സുരക്ഷിതത്വം, സമൃദ്ധി എന്ന ആഗോള ലക്ഷ്യം ഞങ്ങളും പങ്കിടുന്നു.
ഊര്‍ജ്ജം, പ്രകൃതി വിഭവങ്ങള്‍, വ്യവസായം എന്നിവയില്‍ ഷാങ്ഹായ് സഹകരണ സമിതിക്കുള്ള കരുത്തില്‍ നിന്നും ഇന്ത്യയ്ക്ക് പ്രയോജനമുണ്ടാകുമെന്നതില് യാതൊരു സംശയവുമില്ല.
ഇതിന് പകരമായി ഇന്ത്യയുടെ ശക്തമായ സമ്പദ്ഘടനയും വിപുലമായ വിപണിയും ഷാങ്ഹായ് സഹകരണ സമിതി മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
വ്യാപാരം, നിക്ഷേപം, വിവരസാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം, ശാസ്ത്ര സാങ്കേതികം, ആരോഗ്യ പരിചരണം, ചെറുകിട ഇടത്തരം വ്യവസായം എന്നീ മേഖലകളിലുള്ള ഇന്ത്യയുടെ ശേഷി ഷാങ്ഹായ് സഹകരണ സമിതിയിലെ രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയും.
മേഖലയില്‍ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതില്‍ നമുക്ക് പങ്കാളികളാകാന്‍ കഴിയും.
നമ്മുടെ മുന്‍ഗണനകള്‍ ഒത്തുപോകുമെന്നതിനാല് വികസന അനുഭവങ്ങളും നിങ്ങളുടെ ദേശീയ ആവശ്യങ്ങള്‍ക്ക് പ്രസക്തമായിരിക്കും.
എക്സലന്സിമാരേ,
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പരസ്പരാശ്രിതമായ ലോകം നിറയെ സാമ്പത്തിക അവസരങ്ങളാണ്.
ഭൗമ രാഷ്ട്രീയ സങ്കീര്‍ണതകളും സുരക്ഷാ വെല്ലുവിളികളും അത് നേരിടുന്നുണ്ട്.
മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലെ കണക്റ്റിവിറ്റി നമ്മുടെ സാമ്പത്തികമായ അഭിവൃദ്ധിക്ക് നിര്‍ണ്ണായകമാണ്.
നമുക്ക് ആവശ്യം നമുക്കിടയില്‍ ചരക്കുകളുടെയും, ജനങ്ങളുടെയും, സേവനങ്ങളുടെയും, മൂലധനത്തിന്റെയും ഇടതടവില്ലാത്ത ഒഴുക്കാണ്.
പക്ഷേ അത് മാത്രം പോരാ.
ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി നമ്മുടെ രാജ്യത്തിന് റയില്‍, റോഡ്, വിമാന ബന്ധങ്ങള്‍ ഉണ്ടാകണം.
ഷാങ്ഹായ് സഹകരണ സമിതിക്കുള്ളില്‍ വ്യാപാരം, ഗതാഗതം, ഊര്‍ജ്ജം, ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒരു സജീവ പങ്കാളിയായിരിക്കും.
അന്താരാഷ്ട്ര വടക്ക് തെക്ക് ഇടനാഴി, ചാബാഹര്‍ കരാര്‍, അഷ്ക്കാബാദ് കരാര്‍ തുടങ്ങിയവയില്‍ ചേരാനുള്ള നമ്മുടെ തീരുമാനം ഈ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.
എക്സലന്സിമാരേ,
ഷാങ്ഹായ് സഹകരണ സമിതിയിലെ ഇന്ത്യയിലെ അംഗത്വം മേഖലയിലെ സമൃദ്ധിക്ക് സംഭാവനകള്‍ നല്‍കും. സുരക്ഷയും ശക്തിപ്പെടുത്തും. വിദ്വേഷം, അക്രമം, ഭീകരത തുടങ്ങിയ തീവ്ര ആശയങ്ങള്‍ ഉയര്‍ത്തുന്ന ഭിഷണിയില്‍ നിന്നും നമ്മുടെ സമൂഹങ്ങളെ ഈ പങ്കാളിത്തം കാത്ത് രക്ഷിക്കും.
ഷാങ്ഹായ് സഹകരണ സമിതി രാജ്യങ്ങളുമായി ഏകോപിച്ച് കൊണ്ട് ഈ ലക്ഷ്യത്തിനായി ഇന്ത്യ യത്നിക്കും.
ഭീകരതയെ അതിന്റെ എല്ലാ തലങ്ങളിലും നേരിടുന്നതിന് യാതൊരു വിട്ടുവീഴ്ചയില്ലാത്തതും സമഗ്രവുമായ സമീപനം ഞങ്ങള്‍ സ്വീകരിക്കും.
ഒടുവിലായി ചെയര്മാന്,
ഷാങ്ഹായ് സഹകരണ സമിതി അംഗങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിലൂടെ ഈ മേഖലയെ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചാലക കേന്ദ്രമായും ആഭ്യന്തരമായി കൂടുതല്‍ സ്ഥിരതയും ഭദ്രതയുള്ളതാക്കിയും മാറ്റാനും മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എക്സലന്സിമാരേ,
അടുത്തവര്‍ഷം അസ്താനയില്‍ ഷാങ്ഹായ് സഹകരണ സമിതി യോഗത്തില്‍ നാം തുല്യ പങ്കാളികളാകാന്‍ ഞങ്ങള്‍ ഉറ്റു നോക്കുന്നു.
2017 ല്‍ ഷാങ്ഹായ് സഹകരണ സമിതി അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന കസാഖ്സ്ഥാന് ഞാന്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
ഇന്നത്തെ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിന് പ്രസിഡന്റ് കരിമൂവിനെ അഭിനന്ദിക്കുന്നതോടൊപ്പം അതിഥ്യം അരുളിയതിന് ഉസ്ബെക്കിസ്ഥാന് ജനതയോട് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
SCO Summit leaders in Uzbekistan. pic.twitter.com/Ijs7gWUTIl
— PMO India (@PMOIndia) June 24, 2016
My remarks at the SCO Summit focused on the rich potential of what the SCO can achieve & how India will gain from the strengths of the SCO.
— Narendra Modi (@narendramodi) June 24, 2016
Highlighted the need to adopt zero tolerance to terror & the need for a comprehensive approach to fight terrorism at all levels.
— Narendra Modi (@narendramodi) June 24, 2016
India will be a productive partner in building strong trade, transport, energy, digital & people-to-people links. https://t.co/JICun9KRzs
— Narendra Modi (@narendramodi) June 24, 2016