Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷഹീദ് ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചു. ഷഹീദ് ഭഗത് സിംഗിനെ സംബന്ധിച്ച തന്റെ ചിന്തകളുടെ ഒരു വീഡിയോയും ശ്രീ മോദി പങ്കുവെച്ചു.
”ഷഹീദ് ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗവും അചഞ്ചലമായ സമര്‍പ്പണവും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ധീരതയുടെ ദീപസ്തംഭമായ അദ്ദേഹം, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ നിരന്തരമായ പോരാട്ടത്തിന്റെ പ്രതീകമായി എക്കാലവും നിലകൊള്ളും” എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

********

NS