ഗുരു പൂരബില്‍ നിങ്ങള്‍ക്കെല്ലാം എന്റെ ശുഭാശംസകള്‍. ഗുരു നാനാക് ദേവ്ജിയുടെയും മഹത്തായ ഗുരുപരമ്പരകളുടെയും വരപ്രസാദം മൂലമാണ് ഒരു സാധാരണ മനുഷ്യനായ എനിക്ക് നല്ലതും ധര്‍മ്മനിഷ്ഠവുമായ കുറച്ച് പ്രവര്‍ത്തനങ്ങളെങ്കിലും നടത്താന്‍ അവസരം ലഭിച്ചത്. ഇന്ന് എന്തൊക്കെ നല്ല പ്രവൃത്തികള്‍ നടക്കുന്നുണ്ടോ അതെല്ലാം ഗുരുജനങ്ങളുടെയും വിശുദ്ധരായ മഹത്തുക്കളുടെയും അനുഗ്രഹം മൂലമാണ്. നമുക്ക് അതില്‍ വളരെ കുറച്ച് പ്രാധാന്യമേയുള്ളു. അതുകൊണ്ട് ഈ ബഹുമാനം ഞാന്‍ അര്‍ഹിക്കുന്നില്ല. നൂറ്റാണ്ടുകളായി തങ്ങളുടെ ത്യാഗ തപശ്ചര്യകൊണ്ട് ഈ രാജ്യത്തത്തെ സൃഷ്ടിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്ത ആ മഹദ് വ്യക്തിത്വങ്ങളും മുതിര്‍ന്നവരുമാണ് ഈ ബഹുമതിക്ക് അര്‍ഹര്‍.
ഗുജറാത്തിലുണ്ടായ വിനാശകരമായ ഭൂകമ്പം, ഗുരുനാനാക്ജിയുമായി ബന്ധപ്പെട്ട ഒരു ഗുരുദ്വാര സ്ഥിതിചെയ്തിരുന്ന കച്ചിലെ ലഖ്പത് മേഖലയേയും തകര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ തടികൊണ്ടുള്ള പാദരക്ഷ (മെതിയടി) ഇപ്പോഴും അവിടെയുണ്ട്. ഭൂകമ്പത്തിന്റെ ഫലമായി ഗുരുദ്വാരയ്ക്ക് നാശനഷ്ടമുണ്ടായി. എന്നെ ഗുജറാത്തിലെ മുഖ്യമന്ത്രിയായി ആദ്യമായി തെരഞ്ഞെടുത്തപ്പോള്‍, എനിക്ക് ഏറ്റെടുക്കേണ്ടിവന്ന പ്രഥമ ദൗത്യം കച്ചിലെ ഭൂകമ്പബാധിതര്‍ക്ക് വേണ്ട പുനഃനിര്‍മ്മാണമായിരുന്നു. വളരെയധികം നാശനഷ്ടമുണ്ടായ ആ ഗുരുദ്വാരയും ഞാന്‍ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ബോദ്ധ്യം പരമ്പരയുടെ അനുഗ്രഹം എന്നിലുണ്ടാക്കി. അതേത്തുടര്‍ന്ന് അത് പുനഃനിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനെ അതേ രീതിയില്‍ തന്നെ പുനഃനിര്‍മ്മിക്കണമെങ്കില്‍ ശരിയായ ആളുകളെയും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന അതേ തരത്തിലുള്ള വസ്തുക്കളേയും കണ്ടെത്തുകയെന്ന ഒരാശങ്കയുണ്ടായിരുന്നു. ഇന്ന് ആ പ്രദേശം ലോകത്തെ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്.
കുറഞ്ഞചെലവില്‍ വ്യോമയാത്രയ്ക്കായി ഉഡാന്‍ പദ്ധതി ഞങ്ങള്‍ ആരംഭിച്ച ശേഷം അതിന്റെ പരിധിയില്‍ ആദ്യമായി ഉള്‍പ്പെട്ട രണ്ടു പ്രദേശങ്ങളില്‍ ഒന്ന് നാന്‍ദേദ് സാഹിബ് ആയിരുന്നു. നാന്‍ദേദ് സാഹിബിന്റെ വരപ്രസാദം എനിക്കുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വളരെ വര്‍ഷം പഞ്ചാബില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതിന്റെ അനന്തരഫലമായും പഞ്ചാബില്‍ നിങ്ങളോടൊപ്പം താമസിച്ചതുകൊണ്ടും ബാദല്‍ജിയുടെ കുടുംബവുമായി അടുത്തിഴപഴകിയതുകൊണ്ടും എനിക്ക് വളരെയധികം കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഗുജറാത്തില്‍ തന്നെ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഇത് സാദ്ധ്യമാവില്ലായിരുന്നു. ഗുജറാത്തും പഞ്ചാബും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. എന്തെന്നാല്‍ ‘പുഞ്ച്-പ്യാരേ’ കളിലൊന്ന് ഗുജറാത്തിലെ ദ്വാരകയിലാണ്. അതുകൊണ്ട് ദ്വാരക സ്ഥിതിചെയ്യുന്ന ജാംനഗര്‍ ജില്ലയില്‍ ഗുരു ഗോബിന്ദ് സിംഗ്ജിയുടെ നാമധേയത്തില്‍ ദ്വാരക സ്ഥിതിചെയ്യുന്ന ജാംനഗര്‍ ഞങ്ങള്‍ ഒരു ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ള മഹത്തായ വ്യക്തിത്വങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ട മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുരുനാനാക്ക് ദേവ്ജിയുടെ ഉപദേശങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെയൂം പാരമ്പര്യത്തിന്റേയും സത്തയുണ്ട്. ഗുരുബാണിയില്‍ നമുക്ക് അത് അനുഭവിക്കാനാകും. ഏകത്വം നമുക്ക് അനുഭവിക്കാനാകും. അതിലെ ഓരോ വാക്കും എല്ലാം സ്പഷ്ടമായി വിശദീകരിക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്നു. അക്കാലത്ത് നിലനിന്നിരുന്ന മത വ്യത്യാസം പോലുള്ള എല്ലാ സാമൂഹിക അനാചാരങ്ങളേയും അത് വിശദമായി തന്നെ അഭിസംബോധനചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും ദൈവാരാധനയിലൂടെ എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ശ്രമിച്ചത്. അത്തരം നല്ല പാരമ്പര്യങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാകട്ടെ! ഐക്യത്തിലേക്കും അഖണ്ഡതയിലേക്കുമുള്ള ദിശാസൂചകമായ, ഗുരു നാനാക്ജിയുടെ ഗുരുബാണിയെക്കാള്‍ മഹത്തമായി ഒന്നുമുണ്ടാവില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശക്തമായ അത്തരം ഒരു സന്ദേശം അത് നമുക്ക് നല്‍കുന്നുണ്ട്.
1947ല്‍ കര്‍ത്താര്‍പൂറില്‍ സംഭവിക്കാനുള്ളത് സംഭവിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗവണ്‍മെന്റുകള്‍ക്കും സൈന്യത്തിനുമിടയില്‍ ചില കാര്യങ്ങള്‍ സംഭവിച്ചു, അത് അങ്ങനെ തന്നെയിരിക്കട്ടെ. അതില്‍ നിന്നുള്ള മോചനം എന്ന് നടക്കുമെന്ന് കാലം നമുക്ക് പറഞ്ഞുതരും. എന്തായാലും ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഏറ്റവും വലിയ ശക്തി. ബര്‍ലിന്‍ മതില്‍ തകരുമെന്ന് ആരെങ്കിലും ചിന്തിച്ചോ? ഗുരുനാനാക്ക് ജിയുടെ വരദാനത്തോടെ കര്‍ത്താര്‍പൂര്‍ ഇടനാഴി വെറുംമൊരു ഇടനാഴി മാത്രമായിരിക്കില്ല, മിക്കവാറും ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു കാരണമാകുമെന്ന് ആര്‍ക്കറിയാമായിരുന്നു? ഗുരുബാണിയിലെ ഓരോ വാക്കും നമുക്ക് ശക്തിപ്രദാനം ചെയ്യുന്നതാണ്. ‘ ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തിലുള്ള ‘വസുധൈവകുടുംബകം” ത്തിന്റെ ഉപജ്ഞാതാക്കള്‍ നമ്മളാണ്. മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ഒരിക്കലും ആഗ്രഹിക്കാത്ത ജനങ്ങളാണ് നമ്മള്‍. ഏകദേശം 550 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരിയായ യാത്രാസൗകര്യങ്ങളില്ലായിരുന്ന ഒരു കാലത്ത് ഗുരുനാനാക്ക് ദേവ് ജി രാജ്യമാകെ, അസ്സം മുതല്‍ കച്ച് വരെ കാല്‍നടയായി സഞ്ചരിച്ചു. ആ പദയാത്രയിലൂടെ അദ്ദേഹം ഇന്ത്യയെ സമ്പൂര്‍ണ്ണമായി തന്നിലേക്ക് സ്വാംശീകരിച്ചു. അതാണ് അദ്ദേഹത്തിന്റെ ധ്യാനവും തപസ്യയും! ഇന്ന് ഈ ഗുര്‍പുരബ് നമുക്കെല്ലാം പുതിയ ഉന്മേഷവും ഉത്സാഹവും പ്രചോദനവും കൊണ്ടുവരുന്നു. അത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരിപാലിക്കുന്നതിന് നമുക്ക് ശക്തി പകരുന്നു. ഇത് ഒരുമയുടെ ശക്തിയാണ്. ‘ലാംഗര്‍’ എന്ന മഹത്ചടങ്ങ് ഭക്ഷണം നല്‍കുന്ന ഒരു സംവിധാനം മാത്രമല്ല, അത് നമ്മുടെ പാരമ്പര്യവും മൂല്യവുമാണ്. അവിടെ ഒരു വിവേചനവുമില്ല. അത്തരം ഒരു വലിയ സംഭാവന ഇത്രയൂം ലളിതമായ രീതിയില്‍ നടക്കുന്നു. ഇന്നത്തെ ഈ മഹനീയ അവസരത്തില്‍, ഗുരു ഗ്രന്ഥ സാഹിബിന്റെ സാന്നിദ്ധ്യത്തില്‍, മഹനീയ പാരമ്പര്യത്തിന് മുന്നില്‍ തലകുനിച്ചുകൊണ്ട്, ഗുരുക്കന്മാരുടെ ത്യാഗത്തിനും തപസ്യയ്ക്കും മുന്നില്‍ വന്ദിച്ചുകൊണ്ട്, നിങ്ങള്‍ എനിക്ക് നല്‍കിയ ബഹുമാനം എനിക്കുള്ളതല്ല. ഈ ആദരവ് ആ മഹത്തായ പാരമ്പര്യത്തിനുള്ളതാണ്. നമ്മള്‍ എത്ര സംഭാവന നല്‍കുന്നുവെന്നതില്‍ കാര്യമില്ല, അത് മാത്രമല്ല, നമുക്ക് മികച്ച പ്രവര്‍ത്തനം നടത്താനുളള എത്ര ശക്തി കിട്ടുന്നുവെന്നതാണ്. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു.
Today, on the auspicious occasion of Shri Guru Nanak Dev Ji’ Jayanti, attended a programme at my colleague, Smt. @HarsimratBadal_ Ji’s residence.
— Narendra Modi (@narendramodi) November 23, 2018
Over Kirtans, we all remembered the noble ideals and message of Shri Guru Nanak Dev Ji. pic.twitter.com/Qm9vd7eQLz