Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ സി രാജഗോപാലാചാരിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു


ശ്രീ സി രാജഗോപാലാചാരിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

“ശ്രീ സി രാജഗോപാലാചാരിയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു . സ്വാതന്ത്ര്യസമരത്തിനും ഭരണപരവും വൈജ്ഞാനികവുമായി അദ്ദേഹം നൽകിയ സംഭാവനകൾക്കായി അദ്ദേഹം സ്മരിക്കപ്പെടുന്നു.

രാജാജി ഗവർണർ ജനറലായി സത്യപ്രതിജ്ഞ ചെയ്‌തതിന്റെയും അദ്ദേഹത്തിന് ഭാരതരത്‌ന നൽകിയതിന്റെ വിജ്ഞാപനത്തിന്റെയും ദൃശ്യങ്ങൾ പങ്കുവെക്കുന്നു.

രാഷ്ട്രതന്ത്രജ്ഞനായിരുന്നു രാജാജി. അദ്ദേഹത്തിന്റെ ഏറ്റവും തീവ്രമായ അഭ്യുദയകാംക്ഷികളിൽ ഒരാളായിരുന്നു സർദാർ പട്ടേൽ.

ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റപ്പോൾ സർദാർ പട്ടേൽ രാജാജിക്ക് എഴുതിയ കത്തിന്റെ ഒരു ഭാഗം കൂടെ”  ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു