ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സമത്വം, കാരുണ്യം, നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രീ ഠാക്കൂറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ശ്രീ മോദി 2025 ലെ മതുവാ ധർമ്മ മഹാമേളയ്ക്ക് ആശംസകൾ നേർന്നു.
ഒരു എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ ശ്രദ്ധാഞ്ജലികൾ. സേവനത്തിലും ആത്മീയതയിലും അദ്ദേഹം നൽകിയ ഊന്നലിന് നന്ദി, എണ്ണമറ്റ ജനങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സമത്വം, കാരുണ്യം, നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. പശ്ചിമ ബംഗാളിലെ ഠാക്കൂർ നഗറിലേക്കും ബംഗ്ലാദേശിലെ ഒറക്കാണ്ഡിയിലേക്കുമുള്ള എന്റെ സന്ദർശനങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല, അവിടെ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മതുവ സമൂഹത്തിന്റെ മഹത്തായ സംസ്കാരം പ്രദർശിപ്പിക്കുന്ന #MatuaDharmaMahaMela2025 ന് എന്റെ ആശംസകൾ. മതുവ സമൂഹത്തിന്റെ ക്ഷേമത്തിനായി നമ്മുടെ ഗവണ്മെൻ്റ് നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, വരും കാലങ്ങളിൽ അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അക്ഷീണം പ്രവർത്തിക്കും. ജയ് ഹരിബോൽ! @aimms_org”
Tributes to Shree Shree Harichand Thakur on his Jayanti. He lives on in the hearts of countless people thanks to his emphasis on service and spirituality. He devoted his life to uplifting the marginalised and promoting equality, compassion and justice. I will never forget my…
— Narendra Modi (@narendramodi) March 27, 2025
***
NK