Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ നട്വര്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി


മുന്‍ വിദേശകാര്യ മന്ത്രി ശ്രീ നട്‌വര്‍ സിങ്ങിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

നയതന്ത്ര ലോകത്തിനും വിദേശ നയത്തിനും അദ്ദേഹം നല്‍കിയ സമ്പന്നമായ സംഭാവനകളെ അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ മേധാശക്തിയുടെയും സമൃദ്ധമായ എഴുത്തിന്റെയും പേരില്‍ അദ്ദേഹം പ്രശസ്തനുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു .
”ശ്രീ നട്‌വര്‍ സിങ്ജിയുടെ വിയോഗത്തില്‍ വേദനിക്കുന്നു. നയതന്ത്ര ലോകത്തിനും വിദേശ നയത്തിനും അദ്ദേഹം സമ്പന്നമായ സംഭാവനകള്‍ നല്‍കി. മേധാശക്തിക്കും സമൃദ്ധമായ എഴുത്തിനും പേരുട്ടേ വ്യക്തിയുമായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി” പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

 

-NS-