Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ശ്രീ ദരിപ്പള്ളി രാമയ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീ ദരിപ്പള്ളി രാമയ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലക്ഷക്കണക്കിനു മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച ശ്രീ ദരിപ്പള്ളി രാമയ്യയെ സുസ്ഥിരതയുടെ ജേതാവ് എന്നാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“സുസ്ഥിരതയുടെ ജേതാവ് എന്ന നിലയിൽ ദരിപ്പള്ളി രാമയ്യ ഗാരു ഓർമിക്കപ്പെടും. ലക്ഷക്കണക്കിനു മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം സ്വജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമങ്ങൾ പ്രകൃതിയോടുള്ള അഗാധസ്നേഹവും ഭാവിതലമുറകളോടുള്ള കരുതലും പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമ്മുടെ യുവാക്കളെ കൂടുതൽ സസ്യശ്യാമളമായ ഭൂമി കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.”

దరిపల్లి రామయ్య గారు సుస్థిరత కోసం గళం వినిపించిన వ్యక్తిగా గుర్తుండిపోతారు. లక్షలాది చెట్లను నాటడానికి, వాటిని రక్షించడానికి ఆయన తన జీవితాన్ని అంకితమిచ్చారు. ఆయన అవిశ్రాంత కృషి ప్రకృతి పట్ల గాఢమైన ప్రేమనూ,భవిష్యత్తు తరాల పట్ల బాధ్యతను ప్రతిబింబిస్తాయి. ఆయన చేసిన కృషి మన యువతలో, మరింత సుస్థిరమైన హరిత గ్రహాన్ని నిర్మించాలనే తపనను ప్రేరేపిస్తూనే ఉంటుంది. విషాద సమయంలో ఆయన కుటుంబ సభ్యులకు,అభిమానులకు నా ప్రగాఢ సానుభూతి తెలియజేస్తున్నాను. ఓం శాంతి.

-SK-