Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ജഗദീഷ് ധക്കറുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


 

പ്രധാനമന്ത്രിയുടെ ഓഫീസിലെ പിആര്‍ഒ ശ്രീ ജഗദീഷ് ധക്കറുടെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി   അനുശോചിച്ചു.

‘പി.എം.ഒയിലെ പിആര്‍ഒ ശ്രീ ജഗദീഷ് താക്കറിന്റെ മരണത്തില്‍ അതിയായി ദുഃഖിക്കുന്നു. ജഗദീഷ്ഭായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു. ഗുജറാത്തിലും ദല്‍ഹിയിലുമായി വര്‍ഷങ്ങളോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. സന്തോഷമുണ്ടായിരുന്നു.  ലാളിത്യവും ഊഷ്മളതയും നിറഞ്ഞ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. 

നിരവധി പത്രപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജഗദീഷ്ഭായിയുമായി നിരന്തരം ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഗുജറാത്തിലെ ഒട്ടേറെ മുഖ്യമന്ത്രിമാര്‍ക്കൊപ്പം അദ്ദേഹം മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയും അത്യധികം ശുഷ്‌കാന്തിയോടെയും തന്റെ ജോലിയില്‍ മുഴുകിയിരുന്ന വിസ്മയകരമായ ഒരു വ്യക്തിയെ നമുക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അഭ്യൂദയാകാംക്ഷികളെയും അനുശോചനമറിയിക്കുന്നു.’ -പ്രധാനമന്ത്രി പറഞ്ഞു.