Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി


ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബില്‍ (ജന്മദിനത്തില്‍) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

”എല്ലാ രീതിയിലുമുള്ള അസമത്വവും വിവേചനവും അവസാനിപ്പിച്ച് മറ്റുള്ളവരെ സേവിക്കുന്നതിന് ശ്രീ ഗുരു രാംദാസ് ജി വളരെയേറെ ഊന്നല്‍ നല്‍കി. ദയയും മൈത്രിയുമുള്ള സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ അന്വേഷണം നമുക്കെല്ലാം പ്രചോദനമാണ്. ശ്രീ ഗുരു രാംദാസ് ജിയുടെ പ്രകാശ് പൂരബ് വേളയില്‍ ആശംസകള്‍ നേരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

 

***