Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങി


ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനും വേണ്ടിയുള്ള ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ സമാനതകളില്ലാത്ത ത്യാഗം കാലങ്ങളോളം പ്രതിധ്വനിക്കുമെന്നും, സമഗ്രതയോടും അനുകമ്പയോടും കൂടി ജീവിക്കാന്‍ മനുഷ്യരാശിയെ അത് പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

”ധീരതയുടെയും ശക്തിയുടെയും ദീപസ്തംഭമായ ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ രക്തസാക്ഷിത്വത്തെ നാം ഇന്ന് സ്മരിക്കുന്നു. സ്വാതന്ത്ര്യത്തിനും മാനുഷിക അന്തസ്സിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ത്യാഗം കാലങ്ങളോളം പ്രതിധ്വനിക്കും, സമഗ്രതയോടും അനുകമ്പയോടും കൂടി ജീവിക്കാന്‍ മനുഷ്യരാശിയെ പ്രചോദിപ്പിക്കും. ഐക്യത്തിനും നീതിക്കും ഊന്നല്‍ നല്‍കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നമ്മുടെ വഴികളെ പ്രകാശിപ്പിക്കും” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

“ਅੱਜ, ਅਸੀਂ ਸਾਹਸ ਅਤੇ ਸ਼ਕਤੀ ਦੇ ਪ੍ਰਤੀਕ ਸ੍ਰੀ ਗੁਰੂ ਤੇਗ਼ ਬਹਾਦਰ ਜੀ ਦੀ ਸ਼ਹਾਦਤ ਨੂੰ ਯਾਦ ਕਰ ਰਹੇ ਹਾਂ। ਸੁਤੰਤਰਤਾ ਅਤੇ ਮਾਨਵੀ ਮਾਣ- ਸਨਮਾਨ ਲਈ ਉਨ੍ਹਾਂ ਦੀ ਬੇਮਿਸਾਲ ਕੁਰਬਾਨੀ ਸਦਾ ਗੂੰਜਦੀ ਰਹਿੰਦੀ ਹੈ, ਜੋ ਮਾਨਵਤਾ ਨੂੰ ਇਮਾਨਦਾਰੀ ਅਤੇ ਦਇਆ ਨਾਲ ਰਹਿਣ ਲਈ ਪ੍ਰੇਰਿਤ ਕਰਦੀ ਹੈ।  ਏਕਤਾ ਅਤੇ ਸਚਾਈ ‘ਤੇ ਜ਼ੋਰ ਦੇਣ ਵਾਲੀਆਂ ਉਨ੍ਹਾਂ ਦੀਆਂ ਸਿੱਖਿਆਵਾਂ, ਭਾਈਚਾਰੇ ਅਤੇ ਸ਼ਾਂਤੀ ਦੀ ਤਲਾਸ਼ ਵਿੱਚ ਸਾਡਾ ਮਾਰਗਦਰਸ਼ਨ ਕਰਦੀਆਂ ਹਨ।”

NS