Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പര്‍വ്വില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു


ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പര്‍വ്വിന്റെ വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ ഭക്തിപരമായ ചിന്തകളും ഉദാത്തമായ ആശയങ്ങളും ഈ പ്രത്യേക അവസരത്തില്‍  ശ്രീ മോദി അനുസ്മരിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

‘ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പര്‍വ്വിന്റെ പ്രത്യേക അവസരത്തില്‍, അദ്ദേഹത്തിന്റെ ഭക്തിനിര്‍ഭരമായ ചിന്തകളെ.യും ഉദാത്തമായ ആദര്‍ശങ്ങളെയും ഞാന്‍ സ്്മരിക്കുന്നു. നീതിയും അനുകമ്പയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ പ്രചോദിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ശ്രീ ഗുരുനാനാക്ക് ദേവ് ജി നല്‍കിയിരുന്ന ഊന്നല്‍ വളരെ വലുതാണ്.

****