Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യദിനത്തിൽ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. മറ്റുള്ളവരെ സേവിക്കുന്നതിനും സാഹോദര്യം വളര്‍ത്തുന്നതിനും ശ്രീ ഗുരുനാനാക്ക് ദേവ് ജി നല്‍കിയ ഊന്നല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ശക്തി പകരുന്നതായി ശ്രീ മോദി പറഞ്ഞു.
ശ്രീ ഗുരുനാനാക്ക് ദേവ് ജിക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഇന്നലത്തെ മന്‍ കി ബാത്തില്‍ നിന്നുള്ള വീഡിയോ ക്ലിപ്പും പ്രധാനമന്ത്രി പങ്കുവച്ചു.
”ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യ അവസരത്തില്‍ ആശംസകള്‍. മറ്റുള്ളവരെ സേവിക്കുന്നതിനും സാഹോദര്യം വളർത്തുന്നതിനും അദ്ദേഹം നല്‍കിയ ഊന്നല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നു. ഇന്നലെ മന്‍കിബാത്തിലും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരുന്നു” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

SK