വാഹേഗുരു ജി കാ ഖലസ, വാഹേഗുരു ജി കി ഫതഹ്, ജോ ബോലെ സോ നിഹാല്‍! സത് ശ്രീ അകാല്‍!
ഗുരുപുരാബിന്റെ സുപ്രധാന അവസരത്തില്‍ ഞങ്ങളോടൊപ്പമുള്ള – എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, ശ്രീ ജോണ്‍ ബര്‍ല ജി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശ്രീ ഇഖ്ബാല്‍ സിംഗ് ലാല്‍പുര ജി, ഭായ് രഞ്ജിത് സിംഗ് ജി, ശ്രീ ഹര്‍മീത് സിംഗ് കല്‍ക്ക ജി, കൂടാതെ എന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരേ!
ഗുരുപുരാബ്, പ്രകാശപര്‍വം 2022 ന്റെ വേളയില്‍ നിങ്ങള്‍ക്കും രാജ്യവാസികള്‍ക്കാകെയും ഞാന്‍ ആശംസകള്‍ നേരുന്നു. രാജ്യത്ത് ഇന്ന് ദേവ്-ദീപാവലി ആഘോഷിക്കുകയാണ്. ലക്ഷക്കണക്കിന് ദീപങ്ങള്‍ തെളിയിച്ച് ദേവന്മാരെ വരവേല്‍ക്കുന്ന മഹത്തായ പരിപാടിയാണ് കാശിയില്‍ നടക്കുന്നത്. ദേവ്-ദീപാവലി ദിനത്തില്‍ ഞാനും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു!
സുഹൃത്തുക്കളേ,
ഒരു തൊഴിലാളി എന്ന നിലയില്‍ ഞാന്‍ പഞ്ചാബില്‍ ഏറെക്കാലം ചെലവഴിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അക്കാലത്ത്, ഗുരുപുരാബിന്റെ വേളയില്‍ അമൃത്സറിലെ ഹര്‍മന്ദിര്‍ സാഹിബില്‍ പ്രണാമം അര്‍പ്പിക്കാനുള്ള അവസരം എനിക്ക് നിരവധി തവണ ലഭിച്ചു. ഞാന്‍ ഇപ്പോള്‍ ഗവണ്‍മെന്റില്‍ ആയിരിക്കുമ്പോള്‍, ഗുരുക്കന്മാരുടെ ഇത്തരം സുപ്രധാന ആഘോഷങ്ങള്‍ നമ്മുടെ ഗവണ്‍മെന്റിന്റെ ഭരണത്തിനൊപ്പമുണ്ടായത് എന്റെയും എന്റെ ഗവണ്‍മെന്റിന്റെയും ഭാഗ്യമായി ഞാന്‍ കരുതുന്നു. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത് പ്രകാശപര്‍വം ആഘോഷിക്കാനുള്ള അവസരം നമുക്ക് ലഭിച്ചു. ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത് പ്രകാശപര്‍വം ആഘോഷിക്കാനുള്ള പദവി നമുക്ക് ലഭിച്ചു. സൂചിപ്പിച്ചതുപോലെ, ലോകമെമ്പാടും സന്ദേശം അയയ്ക്കുന്നതിനായി ചെങ്കോട്ടയില്‍ ഒരു മഹത്തായതും ചരിത്രപരവുമായ ഒരു സന്ദര്‍ഭം സംഘടിപ്പിച്ചു. മൂന്ന് വര്‍ഷം മുമ്പ്, ഗുരുനാനാക്ക് ദേവ് ജിയുടെ 550-ാം പ്രകാശോത്സവം രാജ്യത്തും വിദേശത്തും വളരെ ആവേശത്തോടെ നമ്മള്‍ ആഘോഷിച്ചിരുന്നു.
സുഹൃത്തുക്കളേ,
ഈ പ്രത്യേക അവസരങ്ങളില്‍ രാജ്യത്തിന് അതിന്റെ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങളും പ്രചോദനവും ഒരു ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാനുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയാണ്. ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശപര്‍വം ആഘോഷിക്കുമ്പോള്‍, ഈ വര്‍ഷങ്ങളിലെല്ലാം ഗുരുനാനാക്കിന്റെ അനുഗ്രഹത്താല്‍ രാജ്യം എങ്ങനെ ചില ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചുവെന്നതിന് നാം സാക്ഷ്യം വഹിക്കുന്നു.
സുഹൃത്തുക്കളേ,
സിഖ് പാരമ്പര്യത്തില്‍ പ്രകാശപര്‍വത്തിന്റെ ധാരണയും പ്രാധാന്യവും അനുസരിച്ച്, രാജ്യം പോലും ഇന്ന് അതേ ഉത്സാഹത്തോടെ കടമയുടെയും സേവനത്തിന്റെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഓരോ പ്രകാശപര്‍വത്തിന്റെയും വെളിച്ചം രാജ്യത്തിന് പ്രചോദനത്തിന്റെ ഉറവിടമായി പ്രവര്‍ത്തിക്കുന്നു. ഈ അസാധാരണ സംഭവങ്ങളുടെ ഭാഗമാകാനും സേവനം ചെയ്യാനും നിരന്തരം അവസരം ലഭിക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. നിങ്ങളും ഗുരു ഗ്രന്ഥസാഹിബിനെ വണങ്ങിയും ഭക്തിനിര്‍ഭരമായ ഗുര്‍ബാനി ശ്രവിച്ചും ലങ്കാറിന്റെ പ്രസാദം ആസ്വദിച്ചും ആനന്ദകരമായ അവസ്ഥയിലായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് ജീവിതത്തില്‍ അപാരമായ സംതൃപ്തിയും സമൂഹത്തോട്, രാജ്യത്തോടുള്ള അര്‍പ്പണബോധവും നല്‍കുന്നു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള ശാശ്വതമായ ഊര്‍ജം ഇനിയും നിറയട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍, ഗുരു നാനാക്ക് ദേവ് ജിയുടെയും നമ്മുടെ എല്ലാ ഗുരുക്കന്മാരുടെയും പാദങ്ങളില്‍ ഞാന്‍ എത്ര പ്രാവശ്യം നമസ്‌കരിച്ചാലും മതിയാകില്ല.
സുഹൃത്തുക്കളേ,
ജീവിതം നയിക്കാനുള്ള വഴി ഗുരുനാനാക്ക് ദേവ് ജി കാണിച്ചുതന്നു. അദ്ദേഹം പറഞ്ഞിരുന്നു – ‘ജപോ നാം, കിരാത് കരോ, വാന്ത് ഛകോ’. അതായത്, ദൈവനാമം ജപിക്കുക, നിങ്ങളുടെ കടമയുടെ പാതയില്‍ നടക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യുക, ഭക്ഷണം പരസ്പരം പങ്കിടുക. ഈ ഒരു വാചകം ഒരു ആത്മീയ അര്‍ത്ഥവും ലൗകിക സമൃദ്ധിയുടെ സൂത്രവാക്യവും സാമൂഹിക ഐക്യത്തിനുള്ള പ്രചോദനവും ഉള്‍ക്കൊള്ളുന്നു. ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ‘, ഈ ഗുരു മന്ത്രം പാലിച്ചുകൊണ്ട് 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന്റെ ആത്മാവുമായി രാജ്യം മുന്നോട്ട് പോകുന്നു. ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്’, രാജ്യം അതിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും ആത്മീയ സ്വത്വത്തിലും അഭിമാനബോധം പുനരുജ്ജീവിപ്പിച്ചു. പരമോന്നത കര്‍ത്തവ്യബോധം പ്രോത്സാഹിപ്പിക്കുന്നതിനായി, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിന്റെ ഈ ഘട്ടം ‘കര്‍തവ്യകാലം’ ആയി ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചു. ഒപ്പം, ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്’, സമത്വത്തിനും ഐക്യത്തിനും സാമൂഹിക നീതിക്കും ഐക്യത്തിനും വേണ്ടി,’ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും വിഷമതകള്‍ക്കൊപ്പം’ എന്ന മന്ത്രമാണ് രാജ്യം പിന്തുടരുന്നത്. അതായത്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുര്‍ബാനിയിലൂടെ രാജ്യത്തിന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം, നമ്മുടെ പാരമ്പര്യവും വിശ്വാസവും ഇന്നത്തെ വികസിത ഇന്ത്യയുടെ കാഴ്ചപ്പാടും കൂടിയാണ്.
സുഹൃത്തുക്കളേ,
ഗുരു ഗ്രന്ഥ സാഹിബ് പോലെയുള്ള ഒരു രത്‌നത്തിന്റെ മഹത്വവും പ്രാധാന്യവും കാലത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പരിധിക്കപ്പുറമാണ്. പ്രതിസന്ധി വലുതാകുമ്പോള്‍, ഈ പരിഹാരങ്ങളുടെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിക്കുമെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇന്ന് ലോകത്ത് അശാന്തിയുടെയും അസ്ഥിരതയുടെയും കാലഘട്ടത്തില്‍, ഗുരു ഗ്രന്ഥ സാഹിബിന്റെ പഠിപ്പിക്കലുകളും ഗുരു നാനാക്ക് ദേവ് ജിയുടെ ജീവിതവും ഒരു പന്തം പോലെ ലോകത്തിന് ദിശ കാണിക്കുന്നു. ഗുരുനാനാക്കിന്റെ സ്‌നേഹത്തിന്റെ സന്ദേശത്തിന് ഏറ്റവും വലിയ വിടവ് നികത്താന്‍ കഴിയും, അതിന്റെ തെളിവ് ഈ ഭാരതഭൂമിയില്‍ നിന്ന് ഉയര്‍ന്നുവരുന്നു. നിരവധി ഭാഷകളും ഭാഷകളും വിവിധ ഭക്ഷണ ശീലങ്ങളും വ്യത്യസ്ത ജീവിതരീതികളും ഉണ്ടായിരുന്നിട്ടും, ഞങ്ങള്‍ ഒരു ഇന്ത്യക്കാരനായി ജീവിക്കുകയും രാജ്യത്തിന്റെ വികസനത്തിനായി കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നു. അതിനാല്‍, നമ്മുടെ ഗുരുക്കന്മാരുടെ ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി നാം എത്രത്തോളം ജീവിക്കുന്നുവോ, അത്രയധികം പരസ്പര വ്യത്യാസങ്ങള്‍ നീക്കി ‘ ഒരൊറ്റ ഭാരതം്, ശ്രേഷ്ഠ ഭാരതം’ എന്ന ചൈതന്യം നാം ഉള്‍ക്കൊള്ളുന്നു, മാനവികതയുടെ മൂല്യങ്ങള്‍ക്ക് നാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. നമ്മുടെ ഗുരുക്കന്മാര്‍ ലോകമെമ്പാടുമുള്ള എല്ലാവരിലും എത്തിച്ചേരും.
സുഹൃത്തുക്കളേ,
കഴിഞ്ഞ 8 വര്‍ഷമായി, ഗുരുനാനാക്ക് ദേവ് ജിയുടെ അനുഗ്രഹത്താല്‍, സിഖ് പാരമ്പര്യത്തിന്റെ മഹത്വത്തിനായി അക്ഷീണം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കൂടാതെ, ഇത് ഇന്നും തുടരുന്നു. നിങ്ങള്‍ക്കറിയാമല്ലോ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഉത്തരാഖണ്ഡിലെ മന ഗ്രാമത്തിലേക്ക് പോയിരുന്നു. ഈ സന്ദര്‍ശന വേളയില്‍ ഗോവിന്ദ്ഘട്ടില്‍ നിന്ന് ഹേമകുണ്ഡ് സാഹിബിലേക്കുള്ള റോപ്പ് വേ പദ്ധതിയുടെ തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. അതുപോലെ ഡല്‍ഹി-ഉന വന്ദേ ഭാരത് എക്സ്പ്രസും ഇപ്പോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തിട്ടുണ്ട്. ഇതോടെ ആനന്ദ്പൂര്‍ സാഹിബിലേക്ക് പോകുന്ന ഭക്തര്‍ക്കായി പുതിയ ആധുനിക സൗകര്യം ആരംഭിച്ചു. നേരത്തെ, ഗുരു ഗോവിന്ദ് സിംഗ് ജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയില്‍വേ സൗകര്യങ്ങളും നവീകരിച്ചിരുന്നു. ഡല്‍ഹി-കത്ര-അമൃത്സര്‍ എക്സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത് ഡല്‍ഹിയും അമൃത്‌സറും തമ്മിലുള്ള ദൂരം 3-4 മണിക്കൂര്‍ കുറയ്ക്കും. 35,000 കോടിയിലധികം രൂപയാണ് നമ്മുടെ ഗവണ്‍മെന്റ് ഇതിനായി ചെലവഴിക്കാന്‍ പോകുന്നത്. ഹര്‍മന്ദിര്‍ സാഹിബിന്റെ ‘ദര്‍ശനം’ എളുപ്പമാക്കാനുള്ള നമ്മുടെ ഗവണ്‍മെന്റിന്റെ പുണ്യകരമായ ശ്രമമാണിത്.
ഒപ്പം സുഹൃത്തുക്കളേ,
ഇത് കേവലം സൗകര്യത്തിന്റെയും വിനോദസഞ്ചാര സാധ്യതയുടെയും പ്രശ്‌നമല്ല. നമ്മുടെ തീര്‍ത്ഥാടനങ്ങളുടെ ഊര്‍ജ്ജവും സിഖ് പാരമ്പര്യത്തിന്റെ പൈതൃകവും വിശാലമായ ധാരണയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ധാരണ സേവനം, സ്‌നേഹം, അര്‍പ്പണബോധം, സ്വന്തമെന്ന ബോധം എന്നിവയാണ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നപ്പോള്‍ ഉണ്ടായ വികാരങ്ങള്‍ വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. സിഖ് പാരമ്പര്യങ്ങളെയും സിഖ് പൈതൃകത്തെയും ശക്തിപ്പെടുത്തുന്നത് തുടരാനുള്ള ഞങ്ങളുടെ ശ്രമമാണ്. കുറച്ചുകാലം മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ എങ്ങനെ വഷളായി എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഇവിടെ ഹിന്ദു, സിഖ് കുടുംബങ്ങളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു പ്രചാരണപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുരു ഗ്രന്ഥസാഹിബിന്റെ പവിത്രമായ പകര്‍പ്പുകളും ഞങ്ങള്‍ സുരക്ഷിതമായി തിരികെ കൊണ്ടുവന്നിരുന്നു. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ സാഹിബ്സാദേസിന്റെ മഹത്തായ ത്യാഗത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 26 ന് ‘വീര്‍ ബല്‍ ദിവസ്’ ആഘോഷിക്കാനും രാജ്യം തീരുമാനിച്ചു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും, ഈ മഹത്തായ നാടിന്റെ പാരമ്പര്യങ്ങളെക്കുറിച്ച് ഇന്ത്യയുടെ ഇന്നത്തെ തലമുറയും ഇന്ത്യയുടെ ഭാവി തലമുറയും അറിഞ്ഞിരിക്കണം. നമ്മള്‍ ജനിച്ച മണ്ണിന് വേണ്ടി, നമ്മുടെ മാതൃരാജ്യത്തിന് വേണ്ടി സാഹിബ്സാദിനെ പോലെ ത്യാഗങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയണം. ഇത് ത്യാഗത്തിന്റെയും കടമയുടെയും ഒരു മനോഭാവമാണ്, അത് ലോകചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണപ്പെടുകയുള്ളൂ.
സുഹൃത്തുക്കളേ,
വിഭജന കാലത്ത് നമ്മുടെ പഞ്ചാബിലെ ജനങ്ങള്‍ നടത്തിയ ത്യാഗങ്ങളുടെ സ്മരണയ്ക്കായി രാജ്യം ‘വിഭജന്‍ വിഭിഷിക സ്മൃതി ദിവസ്’ ആരംഭിച്ചിട്ടുണ്ട്. പൗരത്വനിയമ ഭേദഗതി കൊണ്ടുവരുന്നതിലൂടെ വിഭജനം ബാധിച്ച ഹിന്ദു-സിഖ് കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള ഒരു മാര്‍ഗം സൃഷ്ടിക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വിദേശത്ത് ഇരകളാക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട സിഖ് കുടുംബങ്ങള്‍ക്ക് ഗുജറാത്ത് പൗരത്വം നല്‍കുകയും സിഖുകാര്‍ ലോകത്തെവിടെയാണെങ്കിലും ഇന്ത്യയാണ് അവരുടെ വീടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടിരിക്കണം. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍, ഗുരുദ്വാര കോട് ലഖ്പത് സാഹിബ് നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു.
സുഹൃത്തുക്കളേ,
ഗുരുനാനാക് ദേവ് ജി കാണിച്ചുതന്ന പാതയോടുള്ള നന്ദിയാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. ഗുരു അര്‍ജന്‍ദേവിന്റെയും ഗുരു ഗോവിന്ദ് സിംഗിന്റെയും അനന്തമായ ത്യാഗത്തിന്റെ കടപ്പാടാണ് ഈ അശ്രാന്തമായ പ്രവര്‍ത്തനത്തിന്റെ കാതല്‍.
ഓരോ ഘട്ടത്തിലും കടം വീട്ടേണ്ടത് രാജ്യത്തിന്റെ കടമയാണ്. ഗുരുക്കന്മാരുടെ കൃപയാല്‍ ഇന്ത്യ അതിന്റെ സിഖ് പാരമ്പര്യത്തിന്റെ മഹത്വം വര്‍ധിപ്പിക്കുകയും പുരോഗതിയുടെ പാതയില്‍ മുന്നേറുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചൈതന്യത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ ഗുരുവിന്റെ പാദങ്ങളില്‍ വണങ്ങുന്നു. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കും എല്ലാ രാജ്യക്കാര്‍ക്കും ഗുരുപുരാബില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! വളരെ നന്ദി.
–ND–
On the eve of Guru Purab, addressing a programme in Delhi recalling Sri Guru Nanak Dev Ji. https://t.co/x4hCgNhVb4
— Narendra Modi (@narendramodi) November 7, 2022
Greetings on Guru Purab and Dev Deepavali. pic.twitter.com/uLejNJlqMh
— PMO India (@PMOIndia) November 7, 2022
मैं अपना और अपनी सरकार का बहुत बड़ा सौभाग्य मानता हूं कि गुरुओं के इतने अहम प्रकाश पर्व हमारी ही सरकार के दौरान आए: PM @narendramodi pic.twitter.com/pTPU4dm8yx
— PMO India (@PMOIndia) November 7, 2022
हर प्रकाश पर्व का प्रकाश देश के लिए प्रेरणापुंज का काम कर रहा है: PM @narendramodi pic.twitter.com/ptiKVYcPHS
— PMO India (@PMOIndia) November 7, 2022
Inspired by Guru Nanak Dev Ji's thoughts, the country is moving ahead with the spirit of welfare of 130 crore Indians. pic.twitter.com/5T00SsVP6v
— PMO India (@PMOIndia) November 7, 2022
जो मार्गदर्शन देश को सदियों पहले गुरुवाणी से मिला था, वो आज हमारे लिए परंपरा भी है, आस्था भी है, और विकसित भारत का विज़न भी है: PM @narendramodi pic.twitter.com/QKhywDTRYC
— PMO India (@PMOIndia) November 7, 2022
It is our constant endeavour to strengthen the Sikh traditions. pic.twitter.com/njOJwoNhJZ
— PMO India (@PMOIndia) November 7, 2022
हमारा प्रयास रहा है कि सिख विरासत को सशक्त करते रहें। pic.twitter.com/IndhMYhmhk
— PMO India (@PMOIndia) November 7, 2022
विभाजन में हमारे पंजाब के लोगों ने, देश के लोगों ने जो बलिदान दिया, उसकी स्मृति में देश ने विभाजन विभीषिका स्मृति दिवस की शुरुआत भी की है। pic.twitter.com/1QS3JrmuU5
— PMO India (@PMOIndia) November 7, 2022